ഴയെത്തിക്കഴിഞ്ഞു, ഇനി ഫാഷനും മാറേണ്ടേ? ഫാഷനെന്നു പറഞ്ഞാല്‍ കാലോചിതവും സൂപ്പര്‍ കംഫര്‍ട്ടുമായ നമ്മുടെ തിരഞ്ഞെടുപ്പുകളാണ്. മഴക്കാലത്തെ വസ്ത്രധാരണവും അക്‌സസറീസുമെല്ലാം ശ്രദ്ധ ചെലുത്തേണ്ട സംഗതിതന്നെ. വാര്‍ഡ്രോബില്‍ ബേസിക് നിറങ്ങളാണ് കൂടുതലെങ്കില്‍, മഴക്കാലത്ത് ഡ്രസ്സിങ് അത്ര അഴകുള്ളതായി തോന്നില്ല. മഴക്കാലത്തേക്കായി ഏതാനും കടുംനിറങ്ങള്‍ സൂക്ഷിച്ചുവെക്കാം. വൈബ്രന്റ് നിറങ്ങളില്‍ മഴക്കാലത്ത് അടിച്ചുപൊളിക്കാം. മഴയാണെങ്കിലും കംഫര്‍ട്ട് ഫീലും സ്മാര്‍ട്ട് ലുക്കും മസ്റ്റാണ്.

ഇറുക്കം കൂടിയ വസ്ത്രങ്ങള്‍ക്ക് പകരം അയഞ്ഞ ഷര്‍ട്ട് ഡ്രസുകള്‍ ആകര്‍ഷകത്വവും ഫങ്കി ലുക്കും നല്‍കും. കോട്ടണ്‍ ഷര്‍ട്ടിനൊപ്പം വെള്ള സ്‌നിക്കേഴ്സ് ധരിക്കാവുന്നതാണ്. ക്രോപ് ടോപ്സ്, ലിനന്‍, കോട്ടണ്‍ ഷോട്സ്, മിഡിയും മിനി സ്‌കര്‍ട്ട് തുടങ്ങിയവയും മഴക്കാലത്തേക്ക് ധരിക്കാവുന്ന സൂപ്പര്‍ ഔട്ഫിറ്റുകളാണ്.

നോ ടു ഡെനിം

'ഡെനിം' ഒഴിവാക്കുന്നതിനെപ്പറ്റി ചിന്തിക്കാന്‍കൂടി കഴിയാത്തവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ മഴക്കാല ഉപയോഗത്തിന് ഡെനിമിന് ചില പരിമിതികളുണ്ട്. ഉണങ്ങാനുള്ള കാലതാമസവും ഈര്‍പ്പം നില്‍ക്കുന്ന വഴിയുണ്ടായേക്കാവുന്ന ത്വക്രോഗ പ്രശ്‌നങ്ങളുമെല്ലാം ഇതിലുള്‍പ്പെടും. അതിനാല്‍ ഡെനിം ജാക്കറ്റ്, ഷോര്‍ട്സ്, ജീന്‍സ് എന്നിവയെല്ലാം തത്കാലത്തേക്ക് മാറ്റിവെക്കാം. പകരം ലിനനും കോട്ടനുമൊക്കെ ഉപയോഗിക്കാം.

സ്റ്റൈലായി ബോഡി കോണ്‍

ശരീരത്തോട് ചേര്‍ന്നു നില്‍ക്കുന്ന ബോഡികോണ്‍ ഡ്രസ് പാര്‍ട്ടികള്‍ക്കോ രാത്രിവേളകളിലോ ഒക്കെയാണ് സ്ത്രീകള്‍ കൂടുതലും ധരിക്കാന്‍ ഇഷ്ടപ്പെടുന്നത്. ഇവ മഴക്കാലത്തും അനുയോജ്യമായ വസ്ത്രമാണ്. ഇതിനൊപ്പം ഷര്‍ട്ട് അരയില്‍ കെട്ടാം. 90-കളിലെ സ്‌റ്റൈലിനെ വീണ്ടും പൊടിതട്ടിയെടുക്കാം. ഒപ്പം സ്‌നിക്കേഴ്സോ ഷൂസോ ഉപയോഗിക്കാം. ഗ്രാഫിക് ഡിസൈനിലുള്ള ഔട്ട്ഫിറ്റിന് മുകളിലായി ടി-ഷര്‍ട്ടും ധരിക്കാം. ടി-ഷര്‍ട്ടിന്റെ ഒരുവശം കെട്ടിയിടുന്ന സ്‌റ്റൈലും ഇതിനൊപ്പം അനുയോജ്യമാണ്.

തകര്‍പ്പന്‍ കുലോട്സ്

ഏതു പ്രായക്കാര്‍ക്കും പ്രിയങ്കരമാണ് 'കുലോട്സ്'. കംഫര്‍ട്ടബിള്‍ എന്നതിനൊപ്പം പ്രൊഫഷണല്‍ ലുക്ക് കൂടി പ്രദാനം ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. മീറ്റിങ്ങുകള്‍ക്കും യാത്രകള്‍ക്കും വളരെ അനുയോജ്യം. കുലോട്സ് ഫാഷനില്‍ വെറൈറ്റികളുടെ വസന്തമാണ്. കോട്ടണ്‍ ക്രോപ് ടോപ്പ്, ലിനന്‍ ജാക്കറ്റ് എന്നിവയൊക്കെ ഇതിനൊപ്പം ധരിക്കാം. പല നിറങ്ങളും പ്രിന്റുകളും മിക്‌സ് മാച്ച് ചെയ്തും പരീക്ഷിക്കാം. സ്ലിം പാന്റ് ഇന്‍ഡി ടോപ്പിനൊപ്പം അണിയാം. അതിനൊപ്പം എത്നിക് പ്രിന്റ് ജാക്കറ്റും മിനിമല്‍ മേക്കപ്പും ചെയ്തുനോക്കൂ.


ഫ്രില്‍ഡ്രസ്സ്
60-കളില്‍ ഫ്രില്‍ ഡ്രസ്സുകളുടെ ഗോള്‍ഡന്‍ കാലമായിരുന്നു. ഒരു ഇടവേളയ്ക്കു ശേഷം ഇവ പാറ്റേണില്‍ ചെറിയ മാറ്റങ്ങളോടെ ഫാഷന്‍ വിപണിയില്‍ തരംഗമാണ്. പാര്‍ട്ടികള്‍ക്കും കാഷ്വല്‍ വെയറായും ഒരുപോലെ ഈ വസ്ത്രങ്ങള്‍ ചേര്‍ന്നുനില്‍ക്കും.

മഴക്കാലത്ത് നീ ഇന്‍ ബൂട്ടുകള്‍ക്കൊപ്പം ഈ വസ്ത്രം നല്ല കോമ്പിനേഷനാണ്. കോട്ടണ്‍ മിനി ഫ്രോക്കുകളും ഈ സീസണിന് അനുയോജ്യം. ലിനന്‍ ഫ്രോക്കിനൊപ്പം ബ്ലാക്ക് ബൂട്ട്സും പേസ്റ്റല്‍ കളര്‍ ടോട്സും എടുത്തു വെക്കാം. ഫ്രോക്കിനൊപ്പം ബെല്‍റ്റ് അണിയുന്നതും സ്റ്റേറ്റ്മെന്റ് സ്‌റ്റൈലാണ്. അയവുള്ള വസ്ത്രങ്ങള്‍ കൂടുതലായി ഉപയോഗിക്കണം. കോട്ടണ്‍, ലിനന്‍, ഖാദി, സിന്തറ്റിക് മെറ്റീരിയല്‍സ് തുടങ്ങിയവ ഉപയോഗിക്കണം, ഉണങ്ങാനുള്ള എളുപ്പത്തിനും കൂടിയാണ്.

Content Highlights: Fashion for rainy season