കൊറോണവൈറസില്‍ നിന്ന് മാത്രമല്ല ഫാഷന്‍ രംഗത്തെ ഇടിവിനെയും തടയാന്‍ ഡിസൈനേഴ്‌സ് ഇപ്പോള്‍ മാസ്‌കിന് പിന്നാലെയാണ്. ബോയുള്ള മാസ്‌കുകള്‍, കളര്‍ പ്രിന്റഡ് മാസ്‌കുകള്‍, പട്ടില്‍ തീര്‍ത്ത മാസ്‌കുകള്‍.. മാസ്‌കുകള്‍ ചില്ലറയല്ലെന്ന് മനസിലായില്ലേ. ക്രിസ്ത്യന്‍സിറിയാനോ എന്ന ഡിസൈനറുടെ പേള്‍ പതിച്ച മാസ്‌ക് WWD വരെ ഏറ്റെടുത്തു കഴിഞ്ഞു.

സ്ലോവാക്യന്‍ പ്രസിഡന്റ് സൂസന്ന ക്യാപുറ്റോവ ഔട്ട്ഫിറ്റിന് ചേരുന്ന മാസ്‌ക് ധരിച്ചെത്തിയത് ട്വിറ്ററില്‍ വൈറലായിരുന്നു. മെറൂണ്‍ ഗൗണിന് മെറൂണ്‍ മാസ്‌ക്, പിങ്ക് ഗൗണിന് പിങ്ക് മാസ്‌ക്... പ്രസിഡന്റ് ഒട്ടും കുറച്ചില്ല. 

കുട്ടികളെ ആകര്‍ഷിക്കാന്‍ അവര്‍ക്ക് പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പ്രിന്റുള്ള മാസ്‌കുകളും വരുന്നുണ്ട്. മിക്കിമൗസും, സ്‌പൈഡര്‍മാനുമൊക്കെ മാസ്‌കുകളില്‍ താരങ്ങളാണ്. ഇന്‍സ്റ്റഗ്രാമില്‍ പലതരം മാസ്‌ക് ഫാഷനുകളുമായി ഡിസൈനര്‍മാരും മോഡലുകളും മത്സരിക്കുകയാണ്. മാസ്‌കുകള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍സൈറ്റുകളും സജീവമാണ് ഇപ്പോള്‍. നല്ല അടിപൊളി വസ്ത്രം ധരിക്കുമ്പോള്‍ ഈ ഭംഗിയില്ലാത്ത മാസ്‌ക് വയ്ക്കണമല്ലോ എന്ന് ഓര്‍ത്ത് സങ്കടപ്പെടേണ്ട. ഇനി മാസ്‌ക് വാങ്ങുമ്പോള്‍ ഇവയൊന്ന് പരീക്ഷിച്ചാലോ. 

1. ആര്‍ട്ടിസാനല്‍ ഫേസ് മാസ്‌ക്

പലതരം നിറങ്ങളില്‍ പൂക്കളും പ്രിന്റുകളുമൊക്ക വരച്ചു ചേര്‍ത്തവയാണ് ഈ മാസ്‌കുകള്‍. മാസ്‌ക് കെട്ടുന്നതിനുള്ള ചരട്, ബോ പോലെ തലയില്‍ കെട്ടി ഉറപ്പിക്കുകയും ചെയ്യാം. സമ്മര്‍ വെയറുകള്‍ക്കൊപ്പം ഇത്തരം മാസ്‌കുകള്‍ ധരിക്കാം

2. സ്‌ട്രൈപ്പഡ് ഫേസ്മാസ്‌ക്

പേസ്റ്റല്‍ കളറുകളില്‍ സ്‌ട്രൈപ്പുകള്‍ ഉളള ഇത്തരം മാസ്‌കുകള്‍ സിമ്പിള്‍ ലുക്ക് നല്‍കും. ഫോര്‍മല്‍ വസ്ത്രങ്ങള്‍ക്കൊപ്പം ഇവ യോജിക്കും. 

fashion

3. ഫ്‌ളോറല്‍ ഫേസ്മാസ്‌ക്

പ്രിന്റുകളും ബോയും നിറഞ്ഞ ഇത്തരം മാസ്‌കുകള്‍ റൊമാന്റിക് ലുക്കാണ് നല്‍കുന്നത്. ഓണ്‍ലൈനായി വാങ്ങാന്‍ ലഭിക്കും. സാധാരണ കോട്ടണ്‍ മാസ്‌കുകള്‍ വാങ്ങി അവയുടെ നാട മുറിച്ചു കളഞ്ഞ് പകരം പ്രിന്റുള്ള സാറ്റിന്‍ തുണി പിടിപ്പിക്കാം. ബാക്കിയുള്ള തുണികൊണ്ട് ബോയും പിടിപ്പിച്ചാല്‍ ഡി.ഐ.വൈ മാസ്‌കാകും. 

4. നിറ്റെഡ് ഫേസ്മാസ്‌ക്

കൈകൊണ്ട് വൂളന്‍നൂലില്‍ തുന്നിയെടുക്കുന്ന ഇത്തരം ഫേസ്മാസ്‌കുകള്‍ക്ക് വിലകൂടും. നിറ്റിങ് അറിയാമെങ്കില്‍ സ്വന്തമായി ഇത്തരം മാസ്‌കുകള്‍ നിര്‍മിക്കാം. 

 
 
 
 
 
 
 
 
 
 
 
 
 

You might not think you have the supplies at home to make a mask but get resourceful and I bet you might! Mask made using @prada dust bag that came with a pair of shoes. Used another dust bag in cotton for the backing and used ribbons for the ties. Some people have used hair ties, the elastic from a @moleskine notebook etc, since elastic is widely unavailable now. Get creative! I used a machine but you can sew by hand if needed! Will work great will just take longer. I also left an opening on the back so different types of filters can be cut and put inside. Let’s get resourceful, leaving more surgical masks for the doctors and nurses who need them! ♥️

A post shared by Jenny Walton | New York (@jennymwalton) on

5. ഡെനിം ഫേസ്മാസ്‌ക്

കൂടുതല്‍ കാലം നിലനില്‍ക്കുമെന്നതാണ് ഈ മാസ്‌കിന്റെ ഗുണം. മദര്‍ഡെനിം എന്ന ബ്രാന്‍ഡാണ് ഇതിന് പിന്നില്‍.

Content Highlights: Fashion Brands Making Trendy Cloth Masks during Corona Virus Pandemic