മുഖചിത്രം കാണുന്ന എല്ലാ പെണ്‍കുട്ടികളും അറിയട്ടെ അവര്‍ക്ക് ലോകത്തെ എങ്ങനെ മാറ്റിമറിക്കാന്‍ കഴിയുമെന്ന്. ' മലാല യൂസുഫ്സായ് ബ്രിട്ടീഷ് വോഗിന്റെ കവര്‍ ഗേളായി തിരഞ്ഞെടുക്കപ്പെട്ടതിനെ പറ്റി തന്റെ ട്വിറ്ററില്‍ കുറിച്ച വരികളാണ്. മലാലയെ ആരാധിക്കുന്ന പെണ്‍കുട്ടികള്‍ മാത്രമല്ല ഇപ്പോള്‍ ഫാഷന്‍ പ്രേമികളും മലാലയ്ക്ക് പിന്നാലെയാണ്. വോഗ് ഷൂട്ടില്‍ അണിഞ്ഞ മനോഹരമായ വസ്ത്രങ്ങളിലാണ് അവരുടെ കണ്ണ്. 

മലാല തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഷൂട്ടിനായി അണിഞ്ഞ എല്ലാ ഔട്ട്ഫിറ്റുകളുടെയും ചിത്രവും അവയുടെ വിവരണവും ഫോളോവേഴ്‌സിനായി നല്‍കുന്നുണ്ട്. ഒപ്പം സ്റ്റൈലിസ്റ്റുകള്‍ക്കും ഡിസൈനേഴ്‌സിനുമുള്ള നന്ദിയും.

ഡിസൈനര്‍ സ്റ്റെല്ലാ മക്കാര്‍ട്‌നിയൊരുക്കിയ ചുവന്ന വിസ്‌കോസ് ലേസ് ഡ്രസ്സാണ് മുഖചിത്രത്തില്‍ മലാലയെ സുന്ദരിയാക്കുന്നത്. ഒപ്പം ചുവന്ന സ്‌കാര്‍ഫും മലാല അണിഞ്ഞിട്ടുണ്ട്. ചുവപ്പ് രാശികലര്‍ന്ന കല്ലു പതിച്ച് രണ്ട് മോതിരങ്ങളാണ് ആക്‌സസറീസ്. ലക്ഷ്വറി ഡിസൈനുകളെ സസ്റ്റെയ്‌നബിള്‍ ഫാഷന്‍ വിഭാഗത്തില്‍ അവതരിപ്പിക്കുകയാണ്  മക്കാര്‍ട്‌നിയുടെ ബ്രാന്‍ഡ്. ആലീസ് സികോളിനിയാണ് മോതിരങ്ങള്‍ ഡിസൈന്‍ ചെയ്തത്. ഒരു മോതിരം ഇന്ത്യയിലെ ജയ്പൂരില്‍ നിന്ന് ഹാന്‍ഡ് മെയ്ഡായി ചെയ്തതാണ്. മറ്റൊന്ന് പേര്‍ഷ്യന്‍ ഡിസൈനും.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malala (@malala)

രണ്ടാമത്തെ ചിത്രത്തില്‍ ഫ്‌ളോവിങ് വൈറ്റ് ലിലന്‍ ഷര്‍ട്ട് ഡ്രെസ്സാണ് മലാലയുടെ വേഷം. ലിനന്‍ ട്രൗസേഴ്‌സും നല്‍കിയിരിക്കുന്നു. ഇറാനിയന്‍ പാരമ്പര്യത്തിലുള്ള ഡിസൈനാണ് ഈ വസ്ത്രത്തിന്റേത്. എസ്‌കന്തര്‍ എന്ന് ബ്രാന്‍ഡിന്റേതാണ് വസ്ത്രങ്ങള്‍. പട്ടിലും മറ്റ് പ്രകൃതിദത്തമായ മെറ്റീരിയലുകളിലുമാണ് ഈ ബ്രാന്‍ഡിന്റെ വസ്ത്രങ്ങള്‍. മായ് ഹിജാബസ് എന്ന ബ്രാന്‍ഡാണ് മലാലയുടെ സ്‌കാര്‍ഫുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പാകിസ്താനില്‍വെച്ച് താലിബാന്‍ ഭീകരരുടെ വെടിയേറ്റ മലാലയ്ക്ക് 17-ാം വയസ്സില്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിരുന്നു. 23 വയസ്സുള്ള അവര്‍ ഓക്‌സഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയശേഷം സ്ത്രീകളുടെ വിദ്യാഭ്യാസാവകാശത്തിനായി പ്രവര്‍ത്തിക്കുകയാണ്.

Content Highlights: Exploring  brands Malala wore in her stunning Vogue photoshoot