കൊച്ചി: ഇന്ത്യയുടെ വൈവിധ്യങ്ങളും വിവിധ കലാരൂപങ്ങളും ഇവിടെ ആഭരണങ്ങളില്‍ നിറയുകയാണ്. കാലത്തിനനുസരിച്ചു മാറിയ പെണ്‍കുട്ടികളുടെ ആഭരണ താത്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണു പരിസ്ഥിതി സൗഹൃദമായ പ്രാപ്ത്വി എന്ന ആഭരണ കളക്ഷന്‍. പേപ്പര്‍ ജൂവലറി, ഫാബ്രിക് ജൂവലറി എന്നിങ്ങനെയുള്ള പരിസ്ഥിതി സൗഹാര്‍ദ ഫാഷനുകള്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വ്യത്യസ്തമായ ഇഷ്ടങ്ങളുള്ള പെണ്‍കുട്ടികള്‍ക്കായി എല്ലാത്തരത്തിലും പതിവ് സങ്കല്പങ്ങളെ ഒന്നു മാറ്റിപ്പിടിക്കുകയാണ് അനുശ്രീ.

Anusreeഇക്കോ ഫ്രണ്‍ഡ്ലി ഫാഷനില്‍ അനുശ്രീയൊരുക്കുന്ന ഹാന്‍ഡ് ക്രാഫ്റ്റ് ഫാബ്രിക് ജൂവലറി ഹിറ്റ് ചാര്‍ട്ടിലാണിപ്പോള്‍. കലംകാരി ഫാബ്രിക്കില്‍ തീര്‍ത്ത ദുര്‍ഗയുടെയും കഥകളി രൂപങ്ങളുടെയും ജൂവലറികള്‍ കണ്ടംപററി ഔട്ട്ഫിറ്റുകള്‍ക്കൊപ്പവും എത്നിക് വെയറുകള്‍ക്കൊപ്പവും സൂപ്പര്‍ ലുക്ക് തരുന്നവയാണ്. തുണിയിലൊരുക്കുന്ന മനോഹരമായ ഡിസൈനുകളിലുള്ള ജൂവലറികളാണിത്. ചെന്നൈ നിഫ്റ്റില്‍നിന്ന് ഫാഷന്‍ ഡിസൈനിങ് പാസായ അനുശ്രീ തുടക്കത്തില്‍ തനിക്കുവേണ്ടി ഒരുക്കിത്തുടങ്ങിയതാണ് ഈ ജൂവലറികള്‍. പിന്നീടാണ് പ്രാപ്ത്വി എന്ന പേരില്‍ ആഭരണങ്ങള്‍ അവതരിപ്പിക്കുന്നത്.

Womenആവശ്യമനുസരിച്ചും ആഭരണങ്ങള്‍ തയ്യാറാക്കി നല്‍കും. പ്രിന്റഡ് ഫാബ്രിക്കില്‍ തുടങ്ങിയ ജൂവലറി മേക്കിങ് ഇപ്പോള്‍ പെയിന്റഡ് ജൂവലറിയിലേക്കു മാറ്റി. വെറും ജൂവലറി എന്നതിനപ്പുറത്തേക്ക് അനുശ്രീക്ക് പ്രിയപ്പെട്ട ആര്‍ട്ട് വര്‍ക്കാണ് ഓരോ ജൂവലറിയും.

വുഡന്‍ പെയിന്റഡ് പോര്‍ട്രെയിറ്റുകളും സാരി പെയിന്റിങ്ങുമെല്ലാം അനുശ്രീക്കു പ്രിയപ്പെട്ടതാണ്. സന്ദീപ് പദ്മനാഭനാണ് ഭര്‍ത്താവ്. മകന്‍: ആര്യന്‍.

Content Highlights: eco friendly ornaments trends