അമേരിക്കൻ സുപ്രീംകോടതി ചീഫ്ജസ്റ്റിസായിരുന്ന ഈയിടെ അന്തരിച്ച റൂത്ത് ബാദർ ഗിൻസ്ബർഗിന്റെ നെക്ലേസാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയം. കാരണം വേറൊന്നുമല്ല, തന്റെ 27 വർഷത്തെ സർവീസിൽ യോജിപ്പുകളും വിയോജിപ്പുകളും അറിയിക്കാൻ കൂടിയാണ് പലതരം നെക്ക്പീസുകൾ ഗിൻസ്ബർഗ് ധരിച്ചിരുന്നത്. അതിൽ പ്രസിദ്ധം വിയോജിപ്പിന്റെ നെക്ലേസ് എന്ന നെക്ക്പീസാണ്.

തന്റെ ജീവിതകാലം മുഴുവനും സ്ത്രീകളുടെ അവകാശങ്ങൾക്കും ലിംഗസമത്വത്തിനും വേണ്ടി പോരാടിയ വ്യക്തിയാണ് ഗിൻസ്ബർഗ്. അമേരിക്കൻ വസ്ത്രവ്യാപാര കമ്പനിയായ ബനാന റിപ്പബ്ലിക്കാണ് ബ്ലാക്ക് വെൽവെറ്റിൽ കല്ലുകൾ പതിച്ച നെക്ലേസ് വീണ്ടും വിപണിയിലെത്തിക്കുന്നത്. താൻ വിയോജിപ്പറിയിച്ച നിരവധികേസുകളുടെ വിധിപ്രസ്താവത്തിന്റെ സമയത്ത് ഗിൻസ്ബർഗ് ഈ നെക്ലോസ് അണിഞ്ഞിരുന്നു. അതുകൊണ്ടാണ് ഇതിന് വിയോജിപ്പ് നെക്ലേസ് എന്ന പേര് വീണതും.

 
 
 
 
 
 
 
 
 
 
 
 
 

The Notorious Necklace is officially sold out! Thank you all for the overwhelming love and positive support.

A post shared by Banana Republic (@bananarepublic) on

2012 ലെ ഗ്ലാമർ മാഗസിൻ വുമൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഗിൻസ്ബർഗിന് സമ്മാനമായി നൽകിയതാണ് ആ നെക്ലേസ്. പിന്നീട് 2014 ൽ ന്യൂയോർക് ടൈംസിന് നൽകിയ ഒരു അഭിമുഖത്തിൽ ആ മാല കണ്ടാൽ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ പറ്റിയതാണെന്ന് തോന്നുമെന്ന് ഗിൻസ്ബർഗും പറഞ്ഞു. 2019 ൽ നെക്ലേസ് നൊട്ടോറിയസ് നെക്ലേസ് എന്ന പേരിൽ വിപണിയിൽ എത്തിച്ചിരുന്നു. ഗിൻസ് ബർഗിന്റെ വിളിപ്പേരാണ് നൊട്ടോറിയസ് ആർ.ബി.ജി എന്നത്.

നീണ്ടകാലം കാൻസർബാധിതയായി ചികിത്സയിലായിരുന്ന ഗിൻസ്ബർഗ് സെപ്റ്റംബർ 18 നാണ് അന്തരിച്ചത്. അമേരിക്കയിലെ രണ്ടാമത്തെ വനിതാ സുപ്രീംകോടതി ചീഫ്ജസ്റ്റീസായിരുന്നു അവർ.

Content Highlights:‘ dissent’ necklace worn by Ruth Bader Ginsburg back on sale