ശ്ശോ ആ ഹെയര്‍സ്റ്റൈല്‍ ഒന്നുമാറ്റിയെങ്കില്‍ നന്നായേനെ..സെല്‍ഫിയെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്യുമ്പോഴാവും കണ്ടെത്തലുകള്‍. കൂള്‍ ആന്‍ഡ് ചിക് ലുക്കിലുള്ള ഹെയര്‍സ്‌റ്റൈലുകളുടെ ആരാധകരാണ് നമ്മുടെ ടീന്‍സ്.
നീളം കുറഞ്ഞ മുടിയാണോ
സ്ലീക്ക്ഡ് ബാക്ക് ആന്റ് പിന്‍ഡ് : ഒരു പറ്റം ഈര്‍ക്കിലി സ്ലൈഡുകള്‍ കൊണ്ട് നീളം കുറഞ്ഞ മുടിയുള്ളവര്‍ക്ക് ചെയ്യാന്‍ പറ്റിയ സ്റ്റൈല്‍ ആണിത്. വളരെ കൂള്‍ ആന്‍ഡ് എഡ്ജി ലുക്ക് ഉള്ള ഇത് ചെയ്യാന്‍ മുടി വശങ്ങളിലേക്ക് വകച്ചിലെടുക്കുക. ഇനി പാര്‍ട്ട് ചെയ്ത ഭാഗം ചെവിക്ക് പുറകിലായി ഒതുക്കി ഹെയര്‍ സ്േ്രപ ചെയ്ത് സ്ലൈഡുകള്‍ കൊണ്ട് കുത്തിവെക്കുക. സ്ലൈഡുകള്‍ ക്രിസ്‌ക്രോസ് ആയി പാറ്റേണ്‍സ് പരീക്ഷിക്കാം.
പോണിടെയിലിലും ട്വിസ്റ്റ്
ലൂപ് ആന്‍ഡ് ക്ലിപ്ഡ് പോണി ടെയില്‍ : ഇതൊക്കെ പോണിടെയിലാണല്ലോ എന്ന് കരുതാന്‍ വരട്ടെ. പോണിടെയില്‍ വിത് സംതിങ് എക്‌സ്ട്രാ എന്ന് വിശേഷിപ്പിക്കാം. ഒരു സ്റ്റേറ്റ്‌മെന്റ് പീസ് ആയ ഹെയര്‍ ക്ലിപ്പ് കൂടിയുണ്ടെങ്കില്‍ ഈ ഫ്രഷ് ലുക്ക് നിങ്ങള്‍ക്ക് സ്വന്തമാക്കാം. മുടി വാരിയെടുത്ത് തലയുടെ ഉച്ചിയില്‍ ഇലാസ്റ്റിക് ബാന്‍ഡ് ഇട്ട് മുറുക്കിയൊരു പോണിടെയില്‍ കെട്ടുക. മൂന്നുചുറ്റാണ് ഇടുന്നതെങ്കില്‍ മൂന്നാമത്തെ ചുറ്റില്‍ മുഴുവന്‍ മുടിയും വലിച്ചെടുക്കാതെ ഒരു കുടുക്കില്‍ ആക്കി നിര്‍ത്തുക. ഇനി കുടുക്കില്‍ നല്ലൊരു ഹെയര്‍ക്ലിപ് ഇട്ട് ബാക്കിയുള്ള മുടി ഫ്രീയായി ഇടുക. ചുരുളന്‍ മുടിക്കും നീളന്‍ മുടിക്കുമൊക്കെ ഒരു പോലെ ഇണങ്ങുന്നതാണ് ഈ സ്‌റ്റൈല്‍.
അലസമായി ക്ലിപ് ചെയ്യാം
ഹാഫ് അപ് ഡു: എളുപ്പം ചെയ്യാവുന്ന മറ്റൊരു ഹെയര്‍സ്‌ററൈലാണ് ഹാഫ് അപ് ഡു. അലസമായി തലമുടിയുടെ മുകളിലത്തെ ലെയര്‍ വാരിയെടുത്ത് ഒരു മെറ്റാലിക് ബററ്റ് ഉപയോഗിച്ച് പിന്‍ ചെയ്യുക. ഒരു ടെക്‌സ്ചറൈസിങ് സ്േ്രപ ഉപയോഗിച്ചാല്‍ ഉള്ളില്ലാത്ത മുടിക്ക് നല്ല കട്ടി തോന്നിക്കുകയും ചെയ്യും. ലോറിയലിന്റെയും പാന്റീനിന്റെയും ടെക്‌സ്ചറൈസിങ് സ്‌പ്രേകള്‍ വിപണിയില്‍ ലഭ്യമാണ്.
ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്.
Content Highlights: Different hairstyles