ഴയ സ്റ്റൈലുകള്‍ തിരിച്ചുവരുന്നതും ഫാഷന്‍ ലോകം കീഴക്കുന്നതും പതിവാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ ഇന്ന് സുന്ദരികളുടെ മനംകവര്‍ന്ന പലാസോയും ഒരു പഴയകാല താരമാണ്. അറുപതുകളിലും എഴുപതുകളിലും ഫാഷന്‍ ആയിരുന്ന പലാസോ പാന്റുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ന് ഫാഷന്‍ ലോകം കീഴടക്കിക്കഴിഞ്ഞിരിക്കുന്നു.

പ്രിന്റഡ്, സ്ട്രിപ്പ്ഡ്, മിഡ് ലെങ്ത് തുടങ്ങി അനവധി മോഡലുകളില്‍ ഫാഷന്‍ ലോകം കീഴടക്കികൊണ്ടിരിക്കുകയാണ് പണ്ടത്തെ ബെല്‍ബോട്ടം പാന്റുകളുടെ മറ്റൊരു വേര്‍ഷനായ പലാസോ. ഒരൊറ്റ പാന്റുകൊണ്ട് വ്യത്യസ്തമായ പല ലുക്കുകളും നമുക്ക് ക്രിയേറ്റ് ചെയ്യാന്‍ സാധിക്കും. കുര്‍ത്തീസ്, ടി ഷര്‍ട്‌സ് , തുടങ്ങി നിരവധി അനവധി ഓപ്ഷന്‍സ് ഉണ്ട് പലാസോയുടെ കൂടെ അണിയാന്‍. 

ടീ ഷര്‍ട്ട് 
വെറുതെ ഒന്ന് പുറത്തു പോയി വരാന്‍ ടീ ഷര്‍ട്ടും പലാസോയും തന്നെ ധാരാളം.അലസമായ എന്നാല്‍ ഏറെ സൗകര്യപ്രദമായി ധരിക്കാന്‍ കഴിയുന്ന ഒന്നാണ് ഈ കോംമ്പിനേഷന്‍ 

ടാങ്ക് ടോപ്പുകള്‍ 

പലാസോ പാന്റുകളുടെ കൂടെ ടാങ്ക് ടോപ്പുകള്‍ അണിഞ്ഞ് ലളിതമായതും എന്നാല്‍ പ്രസരിപ്പ് നിറഞ്ഞതുമായ സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റ്‌റ് ക്രിയേറ്റ് ചെയ്യാനാകും. കൂടെ ഒരു ബെല്‍റ്റ് കൂടി അണിഞ്ഞു നോക്കൂ... എന്താ ബോള്‍ഡ്‌ അല്ലെ ?

ലോങ്ങ് സ്ലീവ് ഷര്‍ട്ടുകള്‍ 
പലാസോ പാന്റുകളുടെ  കൂടെ ഫുള്‍ സ്ലീവ് ഷര്‍ട്ട് അണിഞ്ഞു നോക്കൂ.. യുവത്വവും ആത്മവിശ്വാസവും നിങ്ങളില്‍ വന്നു ചേരും. മുഖത്തിനിങ്ങുന്ന ഒരു സണ്‍ഗ്ലാസും, ഒരു സ്റ്റേറ്റ്‌മെന്റ്‌റ് ക്ലച്ചും കൂടി ഉണ്ടെങ്കില്‍ സംഗതി കൂള്‍..

ക്രോപ് ടോപ് 
യുവത്വവും പ്രസരിപ്പും ആത്മവിശ്വാസവും നിറഞ്ഞ വസ്ത്രധാരണമാണ് ആഗ്രഹിക്കുന്നതെങ്കില്‍ പാലാസോയുടെ കൂടെ ഒരു ക്രോപ് ടോപ് അണിഞ്ഞാല്‍ മതി. കൂടെ ട്രൈബല്‍ ജ്വല്ലറി വിഭാഗത്തില്‍ പെടുന്ന കമ്മലോ മാലയോ ഉണ്ടെങ്കില്‍ ഉഷാറായി...

കുര്‍ത്ത 
പാശ്ചാത്യ വേഷമായ പലാസോയ്ക്ക് ഒരു ഇന്ത്യന്‍ ടച്ച് കൊടുക്കണമെങ്കില്‍ കൂടെ കുര്‍ത്ത അണിയാം. ഒപ്പം ഒരു ട്രഡീഷണല്‍ ജ്വല്ലറി കൂടി അണിഞ്ഞു നോക്കൂ വ്യത്യസ്തമായ ഒരു ലുക്ക് കിട്ടിയില്ലേ..
 
അനാര്‍ക്കലീസ് / ചുരിദാര്‍ 

ട്രഡീഷണലും അതെസമയം സ്‌റ്റൈലിഷുമായുള്ള ഒരു സ്റ്റേറ്റ്‌മെന്റ്‌റ് സ്വന്തമാക്കണമെങ്കില്‍ അനാര്‍ക്കലിയുടെയും, ചുരിദാറുകളുടെയും കൂടെയുള്ള ആ ലെഗ്ഗിങ്‌സോ ചുരി പാന്റോ അങ്ങ് ഉപേക്ഷിച്ച് ആ പലാസോ പാന്റ് അങ്ങണിഞ്ഞോളു. സംഗതി ക്ലാസ്സായി. 

ജാക്കറ്റ്‌സ്/ബ്ലേസ്സേഴ്‌സ് 
ഡെനിം ജാക്കറ്റ്, ലെതര്‍ ബ്ലേസ്സേഴ്‌സ് എന്നിവ പലാസോയ്ക്ക് മുകളില്‍ അണിഞ്ഞ് ബോള്‍ഡ്‌നെസ്സും കോണ്‍ഫിഡന്‍സും നിറഞ്ഞു തുളുമ്പുന്ന  വേറിട്ട സ്‌റ്റൈല്‍ സ്വന്തമാക്കാം.

ഫോര്‍മല്‍ ഷര്‍ട്ട് 
പലാസോയുടെ കൂടെ ഒരു ഫോര്‍മല്‍ ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്ത് കൂടെ ഒരു ബെല്‍റ്റും കൂടി അണിഞ്ഞാല്‍ ഓഫീസിലേക്ക് ഇട്ട് പോകാന്‍ കിടിലന്‍ ഫോര്‍മല്‍ ഡ്രസ്സ് റെഡി