ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവങ്ങളില്‍ ഒന്നായ മെറ്റ് ഗാലയില്‍ ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും ശ്രദ്ധ നേടി. എന്നാല്‍ വ്യത്യസ്തത കൊണ്ട് പ്രിയങ്കയുടെ വസ്ത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ലൂയിസ് കാരളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക ധരിച്ചിരുന്നത്.
എന്നാല്‍ ബാര്‍ബി ഡോള്‍ ലുക്കിലാണ് ദീപിക എത്തിയത്. സാക് പോസണ്‍ ഒരുക്കിയ പിങ്ക് ഗൗണായിരുന്നു ദീപികയുടെ വേഷം. താരത്തിന്റെ മുടി ഒരുക്കിയത് സ്‌റ്റെലിസ്റ്റ് ഗബ്രിയേല്‍ ജോര്‍ജിയോയാണ്, ദീപികയുടെ ഹെയര്‍ സ്‌റ്റൈലും ഏറെ ശ്രദ്ധ പിടിച്ചു പറ്റിരുന്നു. മേക്കോവര്‍ നടത്തിയത് സന്ധ്യ ശേഖറാണ്.
Content Highlights: deepika padukone makeover to barbie doll look