ഠിച്ചത് ഫാഷന്‍ ഡിസൈനിങ്, ഓണ്‍ലൈനില്‍ സ്വന്തം സ്‌റ്റോര്‍. പക്ഷേ അശ്വതി അശോക് കുമാറെന്നെ പെണ്‍കുട്ടിക്ക് ഇപ്പോള്‍ എല്ലാമെല്ലാം തന്റെ യൂട്യൂബ് ചാനലാണ്. Asvi Malayalam. യൂട്യൂബ് നോക്കി തന്നെ സ്റ്റിച്ചിങും ക്രാഫ്റ്റും പഠിച്ചു. മേക്കപ്പും. പിന്നെ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കലായി. കാശും കിട്ടിത്തുടങ്ങി. 

ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി കസ്റ്റമൈസ് ചെയ്ത് ഓരോരുത്തര്‍ക്കും വേണ്ട രീതിയില്‍ വസ്ത്രങ്ങള്‍ സ്റ്റിച്ച് ചെയ്ത് കൊടുക്കുകയാണ് ചെയ്തിരുന്നത്. ആ സമയത്ത് ഞാന്‍ ബാംഗളൂരില്‍ ആയിരുന്നു താമസം. പിന്നീട് ഭര്‍ത്താവിന് ഗോവയിലേക്ക് ജോലി മാറിയതോടെ ഇങ്ങോട്ട് വന്നു. സ്വന്തം വീട് തൃശ്ശൂര്‍ ആണ്. ഗോവയില്‍ ഡ്രസ് മെറ്റീരിയല്‍ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. കൊറിയര്‍ ചാര്‍ജ് പോലും കൂടുതലാണ്. അങ്ങനെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ നിര്‍ത്തേണ്ടി വന്നു. പിന്നീട് ഒന്നും ചെയ്യാനില്ല എന്ന അവസ്ഥയില്‍ ഹോബി എന്ന നിലയിലാണ് യൂട്യൂബിലേക്ക് കടന്നത്. നേരത്തേ തന്നെ യൂട്യൂബിനോട് ഇഷ്ടമുണ്ടായിരുന്നു. 

 ആദ്യം ഇംഗ്ലീഷ് ചാനലായിരുന്നു തുടങ്ങിയത്. ക്രാഫ്റ്റ്, സ്റ്റിച്ചിങ് വീഡിയോസ് ഒക്കെ ഇട്ടു തുടങ്ങി. മലയാളത്തില്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയതിനൊപ്പം മേക്കപ്പ് വീഡിയോസും ചെയ്യാന്‍ തുടങ്ങി. വീട്ടില്‍ നടക്കുന്ന കാര്യങ്ങളൊക്കെ ചേര്‍ത്ത് ചെയ്യുന്ന ഡെയിലി വ്‌ളോഗ്‌സ് ആണ് എനിക്ക് ഏറ്റവും സ്‌പെഷല്‍. അത്തരം വീഡിയോകളിലുടെ ആളുകളുമായി ഇന്ററാക്ട് ചെയ്യാന്‍ കഴിയും. സത്യത്തില്‍ വ്യൂവേര്‍സ് അല്ല അവര്‍ ഫ്രണ്ട്‌സ് തന്നെയാണ്. എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട് അവരാണ്. 

തുടക്കത്തില്‍ ഒന്നും അറിയില്ലായിരുന്നു. പിച്ച, പിച്ചാന്ന് എല്ലാം പഠിച്ചു. അന്ന് യൂട്യൂബ് ചെയ്യുന്നവരെ പരിചയവും ഉണ്ടായിരുന്നില്ല. എന്ത് സംശയമുണ്ടായാലും ഗൂഗിള്‍ ചെയ്തു നോക്കും. എങ്ങനെ അപ്‌ലോഡ് ചെയ്യണം എന്നത് തൊട്ട് ഷൂട്ടിങ്ങും എഡിറ്റിങ്ങും വരെ. പിന്നെ ആകെ കയ്യിലുണ്ടായിരുന്ന പഴയൊരു ക്യാമറയും ട്രൈപോഡുമായിരുന്നു ആദ്യത്തെ ആയുധങ്ങള്‍. ബാക്ക്ഗ്രണ്ടിന് പകരം ബെഡ്ഷീറ്റൊക്കെയാണ് വിരിച്ചത്. ഇപ്പൊ ഒരു ഫുള്‍ ഓണ്‍ ഡി.എസ്.എല്‍.ആര്‍ ക്യാമറയും വ്‌ളോഗിങ് ക്യാമറയും എഡിറ്റ് ചെയ്യാന്‍ മാക്കും ഉണ്ട്. യൂട്യൂബ് ചാനലില്‍ നിന്ന് ഏതാണ് 80,000 രൂപയാണ് ഇപ്പോള്‍ കിട്ടുന്നത്.

ആദ്യം എന്റെ സംസാരരീതി ഇഷ്ടമല്ലായിരുന്നു, പക്ഷേ പിന്നീട് കണ്ട് കണ്ട് ഇഷ്ടമായി എന്ന് പറഞ്ഞ ചിലരുണ്ട്. തെറ്റ് കണ്ടാല്‍ വിമര്‍ശിക്കാറുമുണ്ട്. ഇപ്പൊ അവരുടെ വീട്ടിലെ ഒരാള് എന്ന പോലെ ആയിട്ടുണ്ട് ഞാന്‍. എന്നാല്‍ ഒരു പണിയും ഇല്ലാത്തവരാണ് യൂട്യൂബ് ചെയ്യുന്നത് എന്ന് വിചാരിക്കുന്നവരുണ്ട്. അത് മാത്രമാണ് നെഗറ്റീവായി തോന്നിയിട്ടുണ്ട്. ഇപ്പോള്‍ അശ്വതിക്ക് 443K സബ്‌സ്‌ക്രൈബേര്‍സുണ്ട്. 

 ക്രാഫ്റ്റ് സീരിസിനാണ് ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്നത്. വീട്ടിലെ വസ്തുക്കള്‍ തന്നെ ഉപയോഗിച്ച് ചെയ്യാവുന്ന ക്രാഫ്റ്റ് ആണ് കാണിക്കുന്നത്. മകളുടെ ബര്‍ത്‌ഡേയ്ക്ക് എല്ലാ ഒരുക്കങ്ങളും ഞാന്‍ തന്നെയാണ് ചെയ്തത്. ആ വീഡിയോ വ്‌ളോഗ് ചെയ്തിരുന്നു. നല്ല അഭിപ്രായമായിരുന്നു. മൂന്ന് വയസ്സുള്ള മകള്‍ അഗ്നികയും ഭര്‍ത്താവ് വിവേക് ചന്ദ്രനും ഇടയ്ക്ക് വ്‌ളോഗ്‌സില്‍ വരാറുണ്ട്. ഇപ്പോള്‍ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ കാണിക്കാന്‍ സണ്‍ഡേ ടു മണ്‍ഡേ വ്‌ളോഗ് സീരീസ് ചെയ്യുന്നുണ്ട്. ഇനി ട്രാവല്‍ വ്‌ളോഗ്‌സും എന്തെങ്കിലും ഫണ്‍ വീഡിയോസുമൊക്കെ ചെയ്യണമെന്നുണ്ട്. 

വീഡിയോ ചെയ്യുമ്പോള്‍ നമ്മളെ കാണുന്ന ഒരാള്‍ക്ക് ഒരു തരത്തിലും അപകര്‍ഷതാ ബോധവും തോന്നാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. പ്രത്യേകിച്ച് ടീനേജ് പ്രായത്തിലുള്ള കുട്ടികള്‍ ഇത്തരം വീഡിയോകള്‍ ഒരുപാട് കാണുന്നുണ്ട്. അവര്‍ എങ്ങനെയാണോ, ആ രീതിയില്‍ അവര്‍ ബ്യൂട്ടിഫുള്‍ ആണ് എന്ന് എടുത്ത് പറയും. മേക്കപ്പ് ചെയ്യാം എന്നുള്ളത് ഒരാളുടെ ചോയിസ് മാത്രമാണ്. ഇന്നര്‍ ബ്യൂട്ടി തന്നെയാണ് വലുത്. ആ എത്തിക്‌സില്‍ ഉറച്ചു നില്‍ക്കാറുണ്ട്.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Beauty You tube Vlogger