ഇനി ബസ്മതി അരിയുടെ ചാക്ക് വെറുതേ കളയേണ്ട. പകരം സ്റ്റൈലിഷ് ടോട്ടേ ബാഗാക്കാം. കേട്ടിട്ട് അത്ഭുതം തോന്നുന്നോ. ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍ഡ് ഈ അരിച്ചാക്ക് ബാഗാണ്.
കഴിഞ്ഞയാഴ്ചയാണ് ഒരു ട്വിറ്റര്‍ യൂസര്‍ ബസ്മതി റൈസ് ടോട്ടേ ബാഗിന്റെ ചിത്രം, 'ഇതെനിക്ക് വിശ്വസിക്കാനാവുന്നില്ല' എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്തത്. ഏതോ ഓണ്‍ലൈന്‍ സൈറ്റില്‍ വില്‍പനക്കായി ബാഗിന്റെ പരസ്യം ചെയ്തിരിക്കുന്നതിന്റെ സ്‌ക്രീന്‍ഷോട്ടാണ് അവര്‍ പങ്കുവച്ചത്.
i can’t believe this is real- pic.twitter.com/JXP1mj8OBK
— nurhan (@naahrun) September 4, 2020
നാലര കിലോഗ്രാം അരിയുടെ ചാക്കാണ് സിബ്ബൊക്കെ പിടിപ്പിച്ച് ടോട്ടേ ബാഗാക്കിയിരിക്കുന്നത്. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ബാഗിന് 1,100 (15 ഡോളര്‍) രൂപയാണ് വിലയായി സൂചിപ്പിക്കുന്നതും.
ട്വീറ്റിന് 75,000 ലൈക്കുകളും 8,000ത്തിലധികം റീട്വീറ്റുകളും ലഭിച്ചു കഴിഞ്ഞു. ചിലര്‍ ഈ വിലയില്‍ ബാഗ് വില്‍ക്കുന്നതിനെ കുറ്റം പറയുമ്പോള്‍, ഭൂരിഭാഗം ആളുകളും ബസ്മതി ചാക്കിനെ റീയൂസ് ചെയ്യുന്നതിനെ അഭിനന്ദിക്കുകയാണ്.
പലതരം ചാക്കുകള്‍ കൊണ്ടുള്ള ബാഗിന്റെ പരസ്യവും ഒരാള്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
Content Highlights: Basmati rice tote bags Twitter viral post