പുരുഷന്മാര്‍ക്ക് മാത്രം പോരല്ലോ സ്യൂട്ട്... പറയുന്നത് പെണ്‍കൊടികള്‍ തന്നെ. യുവത്വം ഇപ്പോള്‍ സ്യൂട്ടുകള്‍ക്ക് പുറകെയാണ്. പാര്‍ട്ടികളിലും പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കും സ്ത്രീകളും ഈ വസ്ത്രം തിരഞ്ഞെടുക്കുന്നു. ഈവനിങ് പാര്‍ട്ടികള്‍ക്ക് തിളങ്ങനാണ് പ്രധാനമായും ലേഡീസ് സ്യൂട്ടുകള്‍ ഉപയോഗിക്കുന്നത്. പല നിറങ്ങളില്‍ നീളം കൂടിയും കുറഞ്ഞും ഇരിക്കുന്ന ലേഡീസ് സ്യൂട്ടുകള്‍ ഇന്ന് വിപണി കീഴടക്കുകയാണ്. ഓഫീസുകളില്‍ പോകുന്നവര്‍ക്ക് സ്യൂട്ടുകള്‍ തിരഞ്ഞെടുക്കാം. ലോങ് ലെങ്ങ്ത് ലേഡി സ്യൂട്ടുകള്‍ക്കാണ് ഇന്ന് പ്രിയം. പ്രൊഫഷണല്‍ ലുക്ക് സമ്മാനിക്കുന്നവയാണ് ഇത്തരം സ്യൂട്ടുകള്‍.

ബ്ലാക്ക് ലേഡീസ് സ്യൂട്ട്

കറുപ്പിന്റെ മനോഹാരിതയില്‍ ഒരുങ്ങിയിരിക്കുന്ന ലേഡീസ് സ്യൂട്ടാണിത്. കറുപ്പില്‍ വെളുത്ത ബട്ടണുകള്‍ നല്‍കി മനോഹരമാക്കിയിരിക്കുന്നു. പുരുഷന്മാര്‍ ഉപയോഗിക്കുന്ന സ്യൂട്ടു പോലെ ലേഡീസിന് ഒരുക്കിയിരിക്കുന്നവയാണ് ഇവ. സ്യൂട്ടിന്റെ അതെ മെറ്റീരിയല്‍ തന്നെയാണ് ഇതിനും ഉപയോഗിക്കുന്നത്.സ്യൂട്ടിന്റെ സ്റ്റിച്ചിങ്ങും നല്‍കിയിരിക്കുന്നു. പ്രിന്‍സസ് കട്ട് പോക്കറ്റാണ് മറ്റൊരു ആകര്‍ഷണം. ലൈനിങ്ങും നല്‍കിയിട്ടുണ്ട്. 10,000 രൂപയാണ് വില

ഡിസൈനര്‍: വരദ ഷിജു, ലാ ഫാഷന്‍ മന്ത്ര, കോണ്‍വെന്റ് ജംഗ്ഷന്‍