ഷാരുഖിന്റെ ഇരുവശങ്ങളിലും കത്രീന കൈഫും അനുഷ്‌ക ശര്‍മയും. കത്രീനയായിരുന്നോ അനുഷ്‌കയായിരുന്നോ കൂടുതല്‍ സുന്ദരിയെന്നു ചോദിച്ചാല്‍ സ്റ്റണ്ണിങ്ങ് ലുക്കിലാണ് അനുഷ്‌യെന്ന് ആരാധകര്‍ സംശയം ഒന്നുമില്ലാതെ പറയും. പുറത്തിറങ്ങാനിരിക്കുന്ന ചിത്രം സീറോയുടെ പ്രമോഷനു വേണ്ടിയായിരുന്നു മൂവരും ഒന്നിച്ചത്. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടതാകട്ടെ അനുഷ്‌കയുടെ സ്റ്റണ്ണിങ് ലുക്കിലുള്ള ആമ്പര്‍ നിറത്തിലുള്ള ആ ഗൗണും.  

കറുപ്പ്, വെള്ള, ചുവപ്പ്, സ്വര്‍ണ്ണനിറത്തില്‍ വണ്‍ ഷോള്‍ഡര്‍ ഗൗണ്‍ ഡിസൈന്‍ ചെയ്തത് മോനിഷ ഷെസിങ്ങായിരുന്നു. തന്റെ കളര്‍ഫുള്‍ ഗൗണിനെക്കുറിച്ച് അനുഷ്‌ക തന്നെ വിശേഷിപ്പിച്ചത് ഏറെ കൗതുകത്തോടെയാണ്. പൗഡര്‍ ബ്ലൂ, ബബിള്‍ക്കം പിങ്ക്, മിന്റ് ഗ്രീന്‍, എല്ലാം തന്റെ ഗൗണിലുണ്ടെന്നായിരുന്നു അനുഷ്‌കയുടെ കമന്റ്. 

Anushka Sharma looks nothing short of breathtaking in this whimsical gown

സാധാരണഗതിയില്‍ ഡെനിം വേഷങ്ങളില്‍ കാണുന്ന അനുഷ്‌ക അപൂര്‍മായാണ് പൊതുവേദികളില്‍ ഇത്തരം വേഷങ്ങളില്‍ എത്തുന്നത്. വളരെമിതമായ ആഭരണങ്ങള്‍ മാത്രമാണ് ഗൗണിനൊപ്പം താരം ധരിച്ചത്. ട്രാന്‍സ്‌പെരന്റ് സെറാ ഹീല്‍സും, ദീപ ഗുറാനി ഡിസൈന്‍ ചെയ്ത തിളങ്ങുന്ന കമ്മലുകളുമായിരുന്നു അനുഷ്‌കയുടെ ആഭരണം. ഗൗണില്‍ അനുഷ്‌ക കൂടുതല്‍ സുന്ദരിയായിരുന്നു എന്നാണ് ആരാധക പക്ഷം.

Content Highlights: Anushka Sharma looks nothing short of breathtaking in this whimsical gown