ബോളിവുഡിന്റെ പ്രിയ താരമാണ് ആലിയ ഭട്ട്. ഫാഷന്‍ പ്രേമികളുടെ കണ്ണ് എപ്പോഴും ആലിയക്ക് പിന്നാലെയുണ്ടാവും. മിനിമലിസ്റ്റിക് സ്റ്റൈല്‍ വസ്ത്രങ്ങളും ആക്‌സസറീസുമാണ് ആലിയയുടെ ഇഷ്ടങ്ങൾ. 

സിമ്പിള്‍ ലുക്കിലുള്ള ആലിയയുടെ പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സമ്മര്‍ ഔട്ട്ഫിറ്റാണ് എയര്‍ പോര്‍ട്ടിലേയ്ക്ക് വരുന്ന ആലിയ ധരിച്ചിരിക്കുന്നത്. ബ്ലാക്ക് ഡെനിം ജീന്‍സിനൊപ്പം ബ്ലാക്ക് ടാങ്ക് ടോപ്പാണ് വേഷം. ഒപ്പം പഫ് സ്ലീവുള്ള ചെക്ക് ജാക്കറ്റും. കൂള്‍ ലുക്കിന് ഷേഡുള്ള എഡ്ജി സണ്‍ ഗ്ലാസും ബ്ലാക്ക് ചങ്കി ഷൂസുമാണ് ആക്‌സസറീസ്. കൈയില്‍ കാഷ്വല്‍ ബ്ലാക്ക് ട്രാവല്‍ ടോട്ടേ ബാഗും. 

alia

ആലിയയുടെ സമ്മര്‍ വാര്‍ഡ്രോബ് ചിത്രങ്ങള്‍ വേറെയും ഫാഷന്‍ പ്രേമികളുടെ മനസ്സ് കീഴടക്കിയിരുന്നു. താരം പങ്കു വച്ച മറ്റൊരു ചിത്രത്തില്‍ ബ്ലൂ ആന്‍ഡ് വൈറ്റ് ചക്ക് പലാസോയും ഒപ്പം മാച്ചിങ് ടോപ്പുമാണ് താരം അണിഞ്ഞിരിക്കുന്നത്. ടോപ്പിന് ഫ്ളർട്ടി സ്ലീവും പ്ലങിങ് നെക്ക് ലൈനും നല്‍കിയിരിക്കുന്നു. ആക്‌സസറിയായി ഹാര്‍ട്ട് ഷേപ്പ്ഡ് സണ്ണീസും.

Content Highlights: Alia Bhatt's new airport look