കൊച്ചി: ഷാക്കറ്റോ? എന്താണിതെന്നാണോ ആലോചിക്കുന്നത്. ജാക്കറ്റിന്റേയും ഷര്‍ട്ടിന്റേയും കോമ്പിനേഷനാണ് ഷാക്കറ്റ്. ഓവര്‍ സൈസ്ഡ് ഷര്‍ട്ട്-ജാക്കറ്റ് ഹൈബ്രിഡുകളാണിവ. ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലും സോഷ്യല്‍ മീഡിയ ഫീഡുകളിലും നിറഞ്ഞുനില്‍ക്കുന്ന പുത്തന്‍ ട്രെന്‍ഡുകളില്‍ ഷാക്കറ്റുകള്‍ നിങ്ങള്‍ കാണാതിരിക്കില്ല.

ലെയറിങ് ചെയ്ത് സൂപ്പര്‍ സ്‌റ്റൈലിഷാകാന്‍ ഒരു അബ്സല്യൂട്ട് പെര്‍ഫെക്ട് ചോയ്സാണ് ഷാക്കറ്റ്. ഷര്‍ട്ടിനെക്കാള്‍ കട്ടിയുള്ളതാണിത്. എന്നാല്‍ വിന്റര്‍ ജാക്കറ്റിനെക്കാള്‍ കട്ടിക്കുറവുമാണ്. ഷര്‍ട്ട് ഡ്രസോ ട്യൂണിക്കോ അണിഞ്ഞ് ഒരു ഷാക്കറ്റും കൂടിയായാല്‍ പൊളിക്കും. ചങ്കി ബൂട്ട്സും ജൂവലറിയും കൂടെയിടാന്‍ മറക്കണ്ട. ടര്‍ട്ടില്‍നെക്ക് ടീഷര്‍ട്ടിനൊപ്പം ആനിമല്‍ പ്രിന്റ് ഷാക്കറ്റും റെഡ് ബൂട്ട്സും ട്രൈ ചെയ്താലോ. പ്ലയ്ഡ് പാറ്റേണ്‍ ഷാക്കറ്റുകള്‍ കാഷ്വല്‍ ലുക്കിനെ സൂപ്പറാക്കി മാറ്റും. സ്‌കോട്ടിഷ് സ്‌റ്റൈലില്‍ ഒരു സ്റ്റോറിയിടണമെന്നുണ്ടോ പ്ലയ്ഡ് ഷാക്കറ്റുകള്‍ തന്നെ ധാരാളം. നോര്‍മല്‍ ജാക്കറ്റ് മാറ്റി പകരമൊരു ലോങ് ഷാക്കറ്റും വൈറ്റ് ക്യാപും ധരിച്ചുനോക്കൂ. റെഡും ബാഗും ഹീല്‍സും ഈ ലുക്കിനൊപ്പം പരീക്ഷിച്ചു നോക്കാം.

സ്ഥിരമുള്ള ബൈക്കര്‍ ജാക്കറ്റ് ലുക്ക് ഒന്നു മാറ്റിപ്പിടിക്കണമെന്നുണ്ടോ? എങ്കില്‍ പകരം ലെതര്‍ ഷാക്കറ്റിട്ടു നോക്കൂ. വൂള്‍ ബ്ലൈന്‍ഡ് ഷാക്കറ്റുകളും സീസണനുസരിച്ച് ഇടാം.

Content Highlights: About new trend shacket