ഫാഷന് പ്രായവും കാലവും ഒന്നും തടസ്സമല്ലന്നേ.. അത് തെളിയിക്കുകയാണ് തായ്‌വാനിലെ ഈ ദമ്പതികള്‍.  83 വയസ്സുള്ള ചാങ് വാങ് ജിയും ഭാര്യ 84 കാരിയായ ഹുസു ഷോ എറുമാണ് ഈ പുതിയ മോഡലുകള്‍. രണ്ടാളും ചേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇവരെ ഫാഷന്‍പ്രേമികളുടെ ഇടയില്‍ വൈറലാക്കിയത്.

തായ്‌വാനില്‍ സ്വന്തമായി വാന്‍ ഷോ എന്നൊരു  ലോണ്‍ട്രി ഷോപ്പ് നടത്തുകയാണ് ഇരുവരും. അലക്കാനും അയണ്‍ ചെയ്യാനുമായി എത്തിക്കുന്ന വസ്ത്രങ്ങള്‍ ധാരാളം തിരിച്ചു വാങ്ങാതെയും മറ്റും ഉണ്ടാവും. ചിലതൊക്കെ വര്‍ഷങ്ങളായി ആരും തേടി വരാത്തവയാണ്. ഇവയാണ് ഈ ദമ്പതികള്‍ തങ്ങളുടെ ഫാഷന്‍ ഫോട്ടോ ഷൂട്ടിന് തിരഞ്ഞെടുത്തത്. 

fashion

വാണ്ട് ഷോ ആസ് യങ് (‘Want Show as Young’) എന്ന ഇന്‍സ്റ്റ പേജിലാണ് ഇവര്‍ തങ്ങളുടെ ഫോട്ടോകള്‍ പങ്കുവയ്ക്കുന്നത്. ഈ ചിത്രങ്ങള്‍ വൈറലാകാന്‍ കാരണം ഇവര്‍ ധരിക്കുന്ന വ്യത്യസ്തമായ വസ്ത്രങ്ങളാണ്. എല്ലാത്തിനെയും മിക്‌സ് ആന്‍ഡ് മാച്ച് ആക്കിയാണ് രണ്ടാളുടെയും വസ്ത്രധാരണം. ക്രോപ്പ് ടോപ്പ്, ജാക്കറ്റ്, സണ്‍ഗ്ലാസ്... എല്ലാമുണ്ട്.

70 വര്‍ഷമായി ചാങ് വാങ് ഈ ഷോപ്പ് തുടങ്ങിയിട്ട്. ഫോട്ടോ ഷൂട്ടിനായി ഇവര്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ പലതും പഴയതും സെക്കന്‍ഡ്ഹാന്‍ഡുമാണ്. എന്നാല്‍ സ്റ്റൈലായി ധരിച്ചാല്‍ അവയുടെ ട്രെന്‍ഡ് ഒരിക്കലും പോകില്ല എന്നാണ് രണ്ടാളുടെയും അഭിപ്രായം. മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഇപ്പോള്‍ തന്നെ ഈ സ്‌റ്റൈലന്‍ ദമ്പതികളുടെ അക്കൗണ്ടിനുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

6/27-7/27,讓萬吉和秀娥多麼驚奇一個月! 秀娥:「不要覺得自己老就想每天休息,因為這樣,只會讓你越來越老!」 一個月前的今天,姑且一試的發了照片,沒想到讓萬吉秀娥從不知道Instagram 的老人,變成了會看留言的年紀大的人! 👴🏼萬吉(身長160) 針織衫:至少5-10年未取針織衫 上衣:萬吉私服T-SHIRT 短褲:萬吉私服工作褲 👵🏼秀娥(身長155) 上衣:至少3-5年長版落肩T-shirt 裙子:秀娥30年以上私服 💡溫馨提醒|洗衣服請記得拿❤️ From 6/27 to 7/27, what a surprising month for Wan-Ji and Sho-Er! Sho-Er said, “Don’t just keep resting every day because you think you’re old. This will only make you older!” One month ago, I’d posted some photos and unexpectedly turned Wan-Ji and Sho-Er from old peoples that didn’t even know Instagram to someone that read through comments! 👴🏼Wan-Ji(160 cm) Sweater: unclaimed for 5-10 years Top: Wan-Ji’s own T-shirt Bottom: Wan-Ji’s own working pants 👵🏼Sho-Er(155 cm) Top: Long, oversize T-shirt, unclaimed for 3-5 years Dress: Sho-Er’s own dress, worn for at least 30 years 💡Remember to pick up your clothes ❤️ #萬秀洗衣店 #萬秀的洗衣店 #wantshowasyoung #grandparents - - _ #mixandmatch #clothes #ootd #instafashion #style #fashion #couple #夫婦 #80代 #grandma #grandpa #femmefuture #classyvision #vintage #古着 #コーディネート #love #laundry #outfits

A post shared by 萬秀的洗衣店|WANT SHOW as young (@wantshowasyoung) on

മുപ്പത്തൊന്നുകാരനായ കൊച്ചുമകന്‍ റീഫാണ് ഇരുവരുടെയും സ്റ്റൈലിസ്റ്റ്. 'രണ്ടാള്‍ക്കും ഈ വയസ്സുകാലത്ത് ഒരു സന്തോഷമാകട്ടെ.' റീഫ് പറയുന്നു. 

ഇത്രയും കാലം രണ്ടാള്‍ക്കും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ പരിചയപ്പെട്ടു വരികയാണ്. ഫോട്ടോകള്‍ക്ക് വരുന്ന കമന്റുകള്‍ റീഫ് ഇരുവരെയും വായിച്ചു കേള്‍പ്പിക്കും. 

fashion

'കൊറോണക്കാലത്ത് പ്രിയപ്പെട്ടവര്‍ ഒപ്പമില്ലാത്ത ധാരാളം പ്രായമായ ആളുകള്‍ ലോകമെങ്ങുമുണ്ട്. ഈ മോശം വര്‍ഷത്തില്‍ അവര്‍ക്കെന്തെങ്കിലും ഒരു സന്തോഷം നല്‍കാന്‍ നമ്മള്‍ ഒപ്പം ഉണ്ടാകുന്നത് സഹായിക്കും. ഇവരുടെ ചിത്രങ്ങള്‍ കണ്ട് ആളുകള്‍ക്ക് പോസിറ്റീവ് ചിന്തകളൊക്കെ വരട്ടെ' റീഫ് പറഞ്ഞു. 

വോഗും കോസ്‌മോപൊളിറ്റനുമടക്കം ധാരാളം ലൈഫ്‌സ്റ്റൈല്‍ മാഗസിനുകള്‍ ഇവരുടെ ഫാഷന്‍, ഷൂട്ട് ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. പഴയ വസ്ത്രങ്ങള്‍ പാഴാക്കാതെ സസ്റ്റൈനബിള്‍ ഫാഷന്‍ എന്നതിന് പ്രചാരം നല്‍കുകയാണ് ഇപ്പോള്‍ രണ്ടാളുടെയും ലക്ഷ്യം.   

Content Highlights: A Taiwanese couple in their 80s have become Instagram’s latest fashion influencers