കൊച്ചി: സുഗന്ധദ്രവ്യങ്ങളുടെ നാടെന്നും അറബിക്കടലിന്റെ റാണിയെന്നുമുള്ള വിശേഷണങ്ങള്‍ക്കൊപ്പം കൊച്ചിയ്ക്ക് രാജ്യത്തെ ആദ്യ ലക്ഷ്വറി സില്‍ക്ക്  ബ്രാന്‍ഡിന്റെ നഗരം എന്ന വിശേഷണം കൂടി സ്വന്തം. മാര്‍ച്ച് 23-ന് കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍  ബീന കണ്ണന്‍ തന്റെ സിഗ്‌നേച്ചര്‍ ലക്ഷ്വറി  ബ്രാന്‍ഡ്  ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. 

വിസ്തൃതമായ വസ്ത്രശ്രേണിയും അനുബന്ധ ഉത്പന്നങ്ങളുമായി ബീന കണ്ണന്റെ പുതിയ ബ്രാന്‍ഡ് ,ഇന്ത്യന്‍ വസ്ത്ര നിര്‍മ്മാണ പാരമ്പര്യത്തെ ലോകത്തിനുമുന്നില്‍ വര്‍ണ്ണാഭമായി അവതരിപ്പിക്കുകയാണ്. ഇന്ത്യന്‍ പട്ടിന്റെ പാരമ്പര്യ തനിമയ്ക്കൊപ്പം ആധുനികത ഇഴ ചേരുന്ന പട്ടിന്റെ വിസ്മയങ്ങള്‍ ഫാഷന്‍ പ്രേമികളുടെ ഹൃദയം കവരുന്നതാണ്. നാലു പതിറ്റാണ്ടുകള്‍ ശീമാട്ടിയിലൂടെ ഇന്ത്യന്‍ പട്ടിന്റെ പകിട്ട്  ലോകശ്രദ്ധയിലേക്ക് നയിക്കുവാന്‍ ബീന കണ്ണനു കഴിഞ്ഞിരുന്നു.

ബീന കണ്ണന്‍ ബ്രാന്‍ഡിന്റെ അവതരണ പരിപാടിയില്‍ ഇന്ത്യയിലെ പ്രമുഖരായ 21 മോഡലുകള്‍ ബീന കണ്ണന്റെ ആകര്‍ഷണീയമായ ഡിസൈനുകളണിഞ്ഞ് വേദിയില്‍ തിളങ്ങി. ഇന്ത്യയിലെ ആദ്യത്തെ ഫ്‌ലാഗ്ഷിപ്പ് ലക്ഷ്വറി ഫാഷന്‍ മ്യൂസിയവും ചടങ്ങില്‍ അവതരിപ്പിച്ചു. 

beena kannan

17,500 ഫീറ്റില്‍ വിസ്തൃതിയില്‍ തീര്‍ത്ത സ്റ്റോര്‍ കം മ്യൂസിയം  ലോകത്തിലെ വിവിധ കലാരൂപങ്ങളുടെ സംഗമസ്ഥാനമാണ്. ലോകത്തിലെ പ്രമുഖമായ അഞ്ചു  നെയ്ത്തു കലാരൂപങ്ങളെ പരമ്പരാഗത പട്ടുനെയ്ത്തു രീതിയിലേയ്ക്ക് സമന്വയിപ്പിച്ച് നെയ്ത വസ്ത്രവിസ്മയങ്ങള്‍ എല്ലാ പ്രായത്തിലുള്ളവരെയും ആകര്‍ഷിക്കുന്നവയാണ്. ബീന കണ്ണന്‍ തന്റെ അനുപമമായ സൃഷ്ടികളിലൂടെ ചെട്ടിനാട്, മുഗള്‍, ബൈസന്റൈന്‍, ജമവര്‍ എന്നീ പുരാതന നെയ്ത്തുരീതികളെ  പുനരുദ്ധീകരിക്കുകയും ചെയ്യുന്നു.

സ്റ്റോറിലെ ഓരോ ഉടയാടയ്ക്കും അതിന്റെ ചരിത്രവും പരിണാമവുമുണ്ട്. അത് ഓരോ സന്ദര്‍ശകനും ഫാഷന്റെയും അതിന്റെ വളര്‍ച്ചയേയും കുറിച്ച്  നൂതനമായ കാഴ്ചപ്പാട് സമ്മാനിക്കും. ബീന കണ്ണന്‍ അവതരിപ്പിക്കുന്ന തീം -തിയോഡോറ  വനിതകളുടെ അവകാശങ്ങള്‍ക്കായി ചരിത്രത്തിലാദ്യമായി പോരാടിയിരുന്ന ബൈസന്റൈന്‍ ചക്രവര്‍ത്തിനിയുടെ സ്മരണയിലാണ് സമര്‍പ്പിച്ചിരിക്കുന്നത്. 

'ഈ പ്രൗഢമായ ബ്രാന്‍ഡ് അവതരണത്തിലൂടെ ,എന്റെ സിഗ്‌നേച്ചര്‍ ബ്രാന്‍ഡ് അവതരിപ്പിക്കുന്നതിന്റെ ആവേശത്തിലാണ് ഞാന്‍. പൗരാണികമായ നെയ്തുകലയില്‍ നിന്നുള്ള  പ്രചോദനവും പട്ടിനോടുള്ള എന്റെ പ്രണയവും ഒത്തു ചേര്‍ന്നിരിക്കുന്ന ബീന കണ്ണന്‍, എന്റെ  ആത്മാവിഷ്‌ക്കാരവും ആധുനിക കലയുടെ നിര്‍വചനവുമാണ്. ഉടയാടകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഏറ്റവും  മനോഹരമായ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് സാക്ഷ്യമായി  എല്ലാവര്‍ക്കും  അനുഭവമാകുന്ന രീതിയിലാണ്. ഒരു ആഗോള ബ്രാന്‍ഡായിട്ടാണ് ബീനാകണ്ണന്‍ അവതരിപ്പിക്കുവാന്‍ വിഭാവനം ചെയ്തിട്ടുള്ളത് .ഈ അവതരണത്തിന്റെ  വിജയവും ഇതുവരെ ലഭിക്കുന്ന സ്‌നേഹവും പ്രോത്സാഹനവും  വലിയ പ്രചോദനമാണ് നല്‍കിയിട്ടുള്ളത്. ഇനിയും കൂടുതല്‍ വിസ്മയങ്ങള്‍ ഒരുക്കി നിങ്ങളെ ഓരോരുത്തരെയും  വൈവിധ്യപൂര്‍ണമായ  ശേഖരങ്ങളിലേയ്ക്കും കലാസൃഷ്ടികളിലേയ്ക്കും  നയിക്കുവാന്‍ കൊച്ചിയിലെ ഫാഷന്‍ മ്യൂസിയത്തിലൂടെ  ഞങ്ങള്‍ തയ്യാറെടുക്കുകയാണ് '- ബീന കണ്ണന്‍ പറഞ്ഞു.

beena kannan

ബീന കണ്ണന്റെ പുതിയ സംരംഭം പട്ടിന്റെയും നെയ്ത്തിന്റെയും ലോകത്ത് വളരെ വ്യത്യസ്തവും നവീനവുമായ പരീക്ഷണമാണ് . 17,500  ചതുരശ്ര അടിയില്‍ ഒരുങ്ങുന്ന ഫാഷന്‍ മ്യൂസിയം കൊച്ചി എം ജി റോഡില്‍ ആണ് സ്ഥിതിചെയ്യുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കും ക്ഷണിതാക്കള്‍ക്കും മാത്രമാണ് പ്രവേശനം നല്‍കുന്നത്. ഫാഷന്‍ പ്രേമികള്‍ക്ക് ഇത് ബീന  കണ്ണന്‍ ഡിസൈനുകള്‍ അടുത്തറിയാനുള്ള അവസരമാണ് . പട്ടിന്റെയും ഫാഷന്റെയും പ്രണയിതാക്കള്‍ക്ക് ഈ ലക്ഷ്വറി സ്റ്റോര്‍  പട്ടിന്റെ ലോകത്തെ ആസ്വാദ്യകരമായ  ഒരു അനുഭവമായിരിക്കും പ്രദാനം ചെയ്യുക.

Content Highlights: Beena Kannan luxury silk brand