കൊച്ചി: പുതുമയാർന്നതും  വ്യത്യസ്തവുമായ  ലക്ഷ്വറി  സിൽക്ക്  വസ്ത്ര ശേഖരത്തിലൂടെ, ആധുനിക  വസ്ത്ര  വ്യാപാര  രംഗത്ത്  നവ വിപ്ലവത്തിന് തുടക്കം കുറിക്കാനൊരുങ്ങി ബീന കണ്ണൻ.  ‘ബീന കണ്ണൻ’ എന്ന പേരിലാണ്  കേരളത്തിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യവും ഫാഷൻ ഡിസൈനറുമായ ബീന കണ്ണൻ തന്റെ സ്വപ്ന ബ്രാൻഡിന് തുടക്കമിടുന്നത്. അനശ്വരമായ കാഞ്ചിപുരം ഡിസൈനുകൾ പ്രചോദനമാക്കി, തികച്ചും  പുതുമയാർന്ന  ഒരു ബ്രാൻഡ് ആണ് ബീന കണ്ണൻ  അവതരിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമായ നെയ്ത്ത്  ശൈലിയും,  കാഞ്ചിപുരം  നെയ്ത്തിന്റെ  പൈതൃകവും സംയോജിപ്പിച്ചുള്ള  വസ്ത്ര  നിരയാണ് പുതിയ ബ്രാൻഡിൽ  ഉൾപ്പെടുത്തിയിട്ടുള്ളത്.  തിയോഡോറ എന്ന പ്രമേയത്തിലായിരിക്കും ബീന കണ്ണൻ  ബ്രാൻഡിന്റെ കളക്ഷനുകൾ  വസ്ത്ര പ്രേമികളിലേക്കെത്തുക. പൂർണ്ണമായും  ബ്രൈഡൽ വെയർ, ഗ്രൂം വെയർ, സെലിബ്രിറ്റോറി വെയർ  അടങ്ങിയ ഒരു ലക്ഷ്വറി ഫാഷൻ ബ്രാൻഡ് ആയിരിക്കും ബീന കണ്ണൻ.

പുതിയ ബ്രാൻഡായ  ബീന കണ്ണൻ തന്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്ന് ബീന കണ്ണൻ പറയുന്നു. ഈ ബ്രാൻഡിലൂടെ  സമൂഹം എന്നെ ഓർത്തിരിക്കാനാണ്  ഞാൻ  ആഗ്രഹിക്കുന്നത്.  ഒരു ഡിസൈനർ, അല്ലെങ്കിൽ  സംരംഭക എന്ന നിലയിൽ  വിജയം കൈവരിക്കാൻ  സാധിച്ച ഒരാളാണ് താനെന്നും ആത്മവിശ്വാസത്തോടെ ബീന കണ്ണൻ പറയുന്നു. എന്റെ പൈതൃകത്താൽ ഞാൻ ഓർമ്മിക്കപ്പെടണം, ആ പൈതൃകം ബീന കണ്ണൻ എന്ന ബ്രാൻഡായിരിക്കണം - ബീന കണ്ണൻ കൂട്ടിച്ചേർത്തു.

ബീന കണ്ണൻ  ബ്രാൻഡിന്റെ ആദ്യത്തെ ഫ്‌ളാഗ്ഷിപ്പ് ഷോറൂം കൊച്ചി, എംജി റോഡിൽ മാർച്ച് 23-ന് ആരംഭിക്കും. ഈ വർഷം തന്നെ ഇന്ത്യക്കകത്തും പുറത്തുമായി കൂടുതൽ  സ്റ്റോറുകൾ തുറന്ന് സ്റ്റോറിന്റെ  പ്രവർത്തനം  വ്യാപിപ്പിക്കാനും ബീന കണ്ണൻ ലക്ഷ്യമിടുന്നുണ്ട്.