അഭിനയത്തില്‍ മാത്രമല്ല ഫാഷന്‍ സെന്‍സിന്റെ കാര്യത്തിലും നടി പ്രിയങ്ക ചോപ്ര അടിപൊളിയാണ്. മാഗസിന്‍ കവര്‍ മോഡലായി നിരവധി തവണ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്. ബ്രീട്ടിഷ് വോഗ് മാഗസിനിന് വേണ്ടിയുള്ള ചിത്രം നടി തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട് .കറുത്ത നിറത്തിലുള്ള ഫര്‍ ഡ്രസ്സാണ് പ്രിയങ്ക അണിഞ്ഞിരിക്കുന്നത്.

കോളറിലും ഹെം ലൈനിലും നല്‍കിയിരിക്കുന്ന ഫര്‍ ഡീറ്റൈയിലിംഗാണ് ഡ്രസ്സിന്റെ പ്രത്യേകത. കറുത്ത ഹീല്‍സ് ഡ്രസ്സിന്റെ ഭംഗി കൂട്ടുന്നു.  ബ്രിട്ടീഷ് വോഗിന് വേണ്ടിയുള്ള അഭിമുഖവും ഇന്‍സ്റ്റാഗ്രാമില്‍ ശ്രദ്ധ നേടുകയാണ്. തന്റെ ബാല്യകാല ഇഷ്ടം ഹോളിവുഡ് താരം ടോം ക്രൂയിസിനോടാണെന്ന് താരം പറയുന്നു. 

 
 
Content Highlights: Priyanka chopra in black fur dress