സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ ചരിത്രം ശരീരശാസ്ത്രത്തിന്റെ അടയാളപ്പെടുത്തല്‍ മാത്രമല്ല,അടിച്ചമര്‍ത്തലുകളുടെയും ലൈംഗികഅരാജകത്വങ്ങളുടേതും കൂടിയാണ്. ഈ കറുത്ത സത്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ലണ്ടനിലെ വിക്ടോറിയ ആന്റ് ആല്‍ബര്‍ട്ട് മ്യൂസിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ഫാഷന്‍ പ്രദര്‍ശനം.

റൗക്കയും ബോഡീസും മുതല്‍ സ്ത്രീത്വത്തിന് പരിചിതമായ മാര്‍ക്കച്ച ശ്രേണിയിലെ ആദ്യതലമുറയിലെ താരം കോര്‍സെറ്റുകളായിരുന്നു എന്ന് പ്രദര്‍ശനം പറയുന്നു. തിമിംഗലത്തിന്റെ എല്ല് കൊണ്ട് അഴകളവുകള്‍ പാകപ്പെടുത്തിയാണ് ഇവ നിര്‍മ്മിച്ചിരുന്നത്. സില്‍ക് തുണിയില്‍ നിര്‍മ്മിച്ചിരിക്കുന്ന കോര്‍സെറ്റ് 1770-1790നുമിടയില്‍ പ്രചാരത്തിലിരുന്നതാണ്.

b


17,18 നൂറ്റാണ്ടുകളില്‍ ലിനന്‍ തുണിയുപയോഗിച്ചുള്ള അടിയുടുപ്പുകളായിരുന്നു താരം. വെള്ളനിറത്തിലുള്ള ഇവ കഴുകി വൃത്തിയാക്കുന്നതിന് ലോണ്‍ട്രി ഹൗസുകളും നിലവിലുണ്ടായിരുന്നു.അലക്കി പശമുക്കി തേച്ച് ഇവ ഉടമസ്ഥര്‍ക്ക് തിരികെനല്കുമായിരുന്നത്രേ. ഇത്തരം ഉടുപ്പുകളുടെ കഴുത്തില്‍ ലേസ് കൊണ്ടുള്ള തൊങ്ങലുകളും പിടിപ്പിച്ചിരുന്നു.

b

ലിനന്‍ നൂലുകളും കമ്പികളും ഉപയോഗിച്ച് നിര്‍മ്മിച്ച ക്രിനോലിനുകള്‍ സ്ത്രീയുടെ അസ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. 1871ല്‍ ഉപയോഗിച്ചിരുന്ന ക്രിനോലിനാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ലൈംഗികവികാരങ്ങള്‍ക്ക് അടിമപ്പെടുന്നതില്‍ നിന്ന് സ്ത്രീകളെ തടയുന്നതിനാണ് ഇത്തരമൊരു ഡിസൈന്‍ പുരുഷന്മാരാല്‍ നിര്‍മ്മിക്കപ്പെട്ടത് എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങളും നടന്നിട്ടുണ്ട്. സ്വാതന്ത്ര്യദാഹികളായ സ്ത്രീകള്‍ ഈ വസ്ത്രത്തെ ചോദ്യം ചെയ്ത് രംഗത്തുവരികയും ശാരീരിക ഘടനയ്ക്ക് തന്നെ ഇത് ദോഷകരമാണെന്ന് വാദിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി അപകടങ്ങള്‍ ഇവ ധരിക്കുന്നത് മൂലം ഉണ്ടാകുമായിരുന്നു. വീഴ്ച സംഭവിക്കുമ്പോള്‍ നട്ടെല്ലിന് ക്ഷതം സംഭവിക്കുക പതിവായിരുന്നത്രേ.

b

19ാം നൂറ്റാണ്ടില്‍ പ്രചാരത്തില്‍ വരികയും ഇന്നും പ്രിയം നഷ്ടപ്പെടുകയും ചെയ്തിട്ടില്ലാത്ത മാര്‍വസ്ത്രമാണ് ഇത്. മാറിടത്തെ ഉയര്‍ന്നു നില്‍ക്കാന്‍ സഹായിക്കുകയും ഉദരഭാഗം മെലിഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യുമെന്നതാണ് ഇതിന്റെ പ്രത്യേകത. അരക്കെട്ടിനും മാറിടത്തിനും കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നതിനാല്‍ പോണ്‍ സ്റ്റാറുകളുടെ ഇഷ്ടവസ്ത്രവുമാണിത്!

b

അലക്‌സാന്‍ഡ്ര രാജകുമാരി ധരിച്ചിരുന്ന സ്‌റ്റോകിംഗ്‌സാണ് പ്രദര്‍ശനത്തിലെ മറ്റൊരു പ്രധാന വസ്തു. എംബ്രോയിഡറികള്‍ ചെയ്ത് മനോഹരമാക്കിയ ഈ സ്‌റ്റോകിംഗ് 1900 കളിലേതാണെന്ന് കരുതുനന്ു.

b


20-ാം നൂറ്റാണ്ട് മുതലാണ് ഇന്ന് കാണുന്ന തരത്തിലുളള ബ്രേസിയറുകളുടെ ആവിര്‍ഭാവം. 1930ലാണ് അവ ഇന്ന് കാണുന്ന രൂപത്തിലായത്. അക്കാലത്ത് ഫ്രാന്‍സില്‍ നിര്‍മ്മിച്ച ഈ ബ്രേസിയര്‍ പൂര്‍ണമായും സ്‌ത്രൈണതയിലേക്കുള്ള അടിവസ്ത്രവിപണിയുടെ തുടക്കം കൂടിയാണ്. ലളിതവും ഭാരം കുറഞ്ഞതുമായ അടിവസ്ത്രങ്ങളാണ് സ്ത്രീയുടെ ആവശ്യം എന്ന സമൂഹചിന്താഗതിയുടെ മാറ്റവും ഇതോടെ പ്രകടമായിത്തുടങ്ങിയെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

b

1930കളോടെ തന്നെയാണ് ലിഞ്ചെറികളുടെ പഴയരൂപമായ ഫ്രഞ്ച് കിക്കേഴ്‌സിന്റെ കടന്നുവരവ്. കൈത്തുന്നലില്‍ നിര്‍മ്മിച്ചെടുത്ത സില്‍ക് കൊണ്ടുള്ള ഈ കിക്കേഴ്‌സ് ബെറ്റി ഹോല്‍മാന്‍ എന്ന സ്ത്രീയുടേതാണ്. ബാഗ്ദാദില്‍ നിന്നുള്ള നയതന്ത്രജഞന്റെ ഭാര്യയായിരുന്നു അവര്‍.

Titanic

1940കളോടെയാണ് നൈലോണ്‍ തുണികള്‍ അടിവസ്ത്രവിപണി കീഴടക്കിയത്. എളുപ്പത്തില്‍ കഴുകി സൂക്ഷിക്കാമെന്നതും ഭാരക്കുറവുമായിരുന്നു ഇവയുടെ പ്രചാരം വര്‍ധിപ്പിച്ചത്. 45 വസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്കിടയില്‍ വന്‍ പ്രചാരം ലഭിച്ച ഈ മോഡല്‍ പാരീസില്‍ നിന്നുള്ളതാണ്.

b

സ്ത്രീവിമോചന മുന്നേറ്റങ്ങള്‍ സജീവമായ 1970കളില്‍ ബ്രേസിയറുകള്‍ പുരുഷകേന്ദ്രീകൃത സ്ത്രീവിരുദ്ധ മനോഭാവത്തിന്റെ പ്രതിഫലനമായാണ് വിലയിരുത്തിയത്. അതുകൊണ്ട് തന്നെ ഇവ കത്തിച്ചുകളയുന്ന സമരപരിപാടികളും ഉണ്ടായിരുന്നു. അക്കാലത്താണ് ഈ ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഹെലന്‍ ന്യൂമാന്‍ എന്ന കലാകാരി പിച്ചളയില്‍ ഈ ശില്പം തീര്‍ത്തത്. 

കടപ്പാട്: ബിബിസി