ഒരു കാലത്ത് ടെലിവിഷന്‍ ചാനലുകളിലെ നിറസാന്നിധ്യമായിരുന്നു ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ക്യോംകി സാസ് ഭീ കഭി ബഹു ഥീ എന്ന ടെലിവിഷന്‍ സീരിയലിലെ സ്മൃതി ഇറാനിയുടെ തുളസി വിരാനി എന്ന കഥാപാത്രത്തെ ഇന്നും ടെലിവിഷന്‍ പ്രേക്ഷകര്‍ക്കു മറക്കാന്‍ കഴിയില്ല. 

പിന്നീട് ഒട്ടേറെ ടെലിവിഷന്‍ സീരിയലുകളില്‍ അവര്‍ പ്രധാനവേഷങ്ങളില്‍ എത്തി. 2014-ല്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തോടെ അവരുടെ പേര് വീണ്ടും ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നു.

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ നമ്മള്‍ കണ്ടത് സീരിയലുകളില്‍ കണ്ടുപരിചയമുണ്ടായിരുന്ന സ്മൃതിയെ ആയിരുന്നില്ല. ശരീരഭാരം നന്നായി വര്‍ധിച്ച് സാരിയൊക്കെ വാരിചുറ്റി പൊതുചടങ്ങുകളിലെത്തുന്ന അവരുടെ ചിത്രമായിരിക്കും നമ്മുടെ ഓര്‍മകളില്‍ വന്നെത്തുന്നത്.

എന്നാല്‍, അടുത്തിടെ കേന്ദ്രമന്ത്രി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഏറെ ചര്‍ച്ചയായിരിക്കുന്നത്. ശരീരഭാരം കുറച്ച് ഏറെ മാറ്റങ്ങളോടെയുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. സ്മൃതി ഇറാനി ശരീരഭാരം നന്നായി കുറച്ചുവെന്നതിന്റെ തെളിവാണ് ഈ ചിത്രമെന്ന് ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടു.

ഒരു മരത്തിന്റെ പൂക്കളില്‍ പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് അവര്‍ പങ്കുവെച്ചത്. വളരെപ്പെട്ടെന്നാണ് ചിത്രം വൈറലായത്. ഇതുവരെ 77,000-ല്‍ പരം പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ശരീരം ഭാരം നന്നായി കുറച്ചുവെന്നും ഡയറ്റിങ്ങിലാണോയെന്ന കമന്റുകളാണ് ചിത്രത്തിന് അധികവും ലഭിച്ചത്.  കാണാന്‍ മനോഹരമായിരിക്കുന്നുവെന്ന് ബോളിവുഡ് നടി സോനം കപൂര്‍ കമന്റു ചെയ്തു. 

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും അടുത്തിടെ സ്മൃതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

Content highlights: New appearance of union minister Smriti Irani, Wait lose pictures,