ഴകളവുകള്‍ക്ക് അമിത പ്രാധാന്യമുള്ള ബോളിവുഡില്‍ രൂപസൗകുമാര്യത്തിനായി പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. മൂക്കു മുതല്‍ മാറിടം വരെ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത നിരവധി താര സുന്ദരികള്‍ ബോളിവുഡില്‍ ഉണ്ട്. എന്നാല്‍ ഒരു അഭിനേത്രിയാകുന്നതിന് വേണ്ടി മൂക്ക് മുറിക്കാനൊന്നും താന്‍ തയ്യാറായില്ലെന്നാണ് ബോളിവുഡിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ വിദ്യാ ബാലന്‍ പറയുന്നത്. 

വിധു വിനോദ് ചോപ്ര നിര്‍മിച്ച പരിണീതയായിരുന്നു ഹിന്ദിയിലെ വിദ്യയുടെ അരങ്ങേറ്റ ചിത്രം. ചിത്രത്തിന്റെ ഓഡീഷനായെത്തിയ വിദ്യയോട് വലിയ മൂക്കാണെന്നും സര്‍ജറി ചെയ്യണമെന്നും വിനോദ് ചോപ്ര ആവശ്യപ്പെട്ടുവത്രേ. എന്നാല്‍ അഭിനേത്രിയാകുന്നതിന് വേണ്ടി മൂക്ക് മുറിക്കാന്‍  വിദ്യ തയ്യാറായില്ല. 

എന്നാല്‍ വിനോദ് ചോപ്രയോട് മറുത്തൊരക്ഷരം പറയാനുള്ള ധൈര്യവും വിദ്യക്കുണ്ടായില്ല. ഒടുവില്‍ ചിത്രത്തിന്റെ സംവിധായകന്‍ പ്രദീപ് സര്‍ക്കാരിനോട് വിദ്യ കാര്യം അവതരിപ്പിച്ചു. താന്‍ മൂക്ക് ഫിക്‌സ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഭിനയിക്കാന്‍ വരികയാണെങ്കില്‍ ഈ മൂക്ക് വെച്ചുതന്നെ വരും അല്ലെങ്കില്‍ വരുന്നില്ലെന്നും വിദ്യ പറഞ്ഞു. ഒടുവില്‍ മൂക്കില്‍ കത്തിവെക്കാതെ തന്നെ വിദ്യ പടത്തില്‍ അഭിനയിച്ചു. എങ്ങനെയാണ് പ്രശ്‌നം ഒത്തുതീര്‍പ്പായതെന്ന് തനിക്കറില്ലെന്ന് വിദ്യ പറയുന്നു. 

ഇന്ന് മുഖത്തെ ചുളിവുകള്‍ കണ്ട് അത് കോസ്‌മെറ്റിക് സര്‍ജറിയിലൂടെ നീക്കം ചെയ്യണമെന്ന് വിദ്യയോട് പലരും ആവശ്യപ്പെടാറുണ്ടത്രേ. അവരോടും നോ എന്ന് തന്നെയാണ് വിദ്യയുടെ മറുപടി. തനിക്ക് 38 വയസ്സായി. നല്ല 38 വര്‍ഷങ്ങള്‍ താന്‍ ജീവിച്ചുവെന്ന് ആളുകള്‍ അറിയട്ടെ എന്നാണ് വിദ്യയുടെ നിലപാട്. 

ഫാഷനിലായാലും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ കാര്യത്തിലായാലും സ്വന്തമായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ ആര്‍ജവമുള്ള അപൂര്‍വ്വം നടികളിലൊരാളാണ് വിദ്യ. തടിച്ച ശരീരത്തിന്റെ പേരില്‍ പലതവണ ബോഡി ഷെയിമിങ്ങിന് വിദ്യ വിധേയയായിട്ടുണ്ട്.

Content Highlights: Vidya Balan, Plastic Surgery, Cosmetic Surgery, Nose Cut

Courtesy : Indian Express