സാരിയിൽ ഏറ്റവും മനോഹരി ആരെന്ന് ചോദിച്ചാൽ ആർക്കും മറുപടി പറയാൻ സംശയമൊന്നും ഉണ്ടാവില്ല, ബോളിവുഡ് താരം വിദ്യാ ബാലൻ തന്നെ. ബോളിവുഡിലെ മറ്റ് താരങ്ങൾ പോലും വിദ്യയുടെ ചുവടുപിടിച്ച് സാരി ഒരു സിഗ്നേച്ചർ ഔട്ട്ഫിറ്റായി സ്വീകരിക്കാറുണ്ട്. സിനിമയുടെ പ്രമോഷൻ ഫങ്ഷനായാലും വിവാഹപാർട്ടിയായാലും സ്റ്റേജ് ഷോകളായാലും എന്തിനേറെ തന്റെ കഥാപാത്രങ്ങൾക്കു പോലും വിദ്യാ ബാലൻ സാരിയിൽ ഒരു വ്യത്യസ്തത വരുത്താറുണ്ട്. ഫാഷൻ പ്രേമികൾക്ക് ഏറെ പ്രിയങ്കരമാണ് വിദ്യാ ബാലന്റെ സാരികൾ.

അടുത്തിടെ മുംബൈയിൽ നടന്ന ഒരു വിവാഹചടങ്ങിന് വിദ്യ ധരിച്ച സാരിയിലാണ് ഫാഷൻ ലോകത്തിന്റെ ശ്രദ്ധയിപ്പോൾ. കാഞ്ചീവരം സാരി ധരിച്ചാണ് താരം വിവാഹപാർട്ടിക്ക് എത്തിയത്.

പല നിറത്തിലുള്ള ബ്ലോക് പ്രിന്റ്സും പാറ്റേൺസും ചേരുന്ന പർപ്പിളിന്റയും ബ്ലാക് കളറിന്റെയും കോമ്പിനേഷനുള്ള സിൽക് സാരിയാണ് താരം അണിഞ്ഞത്. പർപ്പിളും ബ്ലാക്കും ഡബിൾ ഷേഡുള്ള ബ്രൊക്കേഡ് ബ്ലൗസ് സാരിയെ കൂടുതൽ ഭംഗിയുള്ളതാക്കുന്നുണ്ട്.

ബ്ലാക്ക് ബേസിൽ പിങ്ക്, വയലറ്റ്, ഓറഞ്ച് ,റെക്സോണ നിറങ്ങളിലാണ് ബ്ലോക്ക് പ്രിന്റുകൾ. ഗോൾഡും പിങ്കും ചേരുന്ന ബോർഡറും സാരിക്ക് നൽകിയിട്ടുണ്ട്. സാരിയുടെ പല്ലുവിൽ പിങ്ക് ടസ്സൽസും നൽകിയിട്ടുണ്ട്. വിവാഹ വേളകളിൽ തിളങ്ങാൻ ആർക്കും അനുയോജ്യമായ സാരിയാണ് കാഞ്ചീവരം. മുഹൂർത്ത് ഡിസൈൻസ് ആണ് സാരി ഒരുക്കിയത്. 25,000 രൂപയാണ് ഈ സാരിയുടെ വില.

പരമ്പരാഗത ശൈലിയിൽ പച്ചയും പിങ്കും കല്ലുകൾ പതിപ്പിച്ച വലിയ സ്വർണക്കമ്മലും വളകളുമാണ് താരത്തിന്റെ ആക്സസറീസ്. മുടി ബൺ ചെയ്ത് മുല്ലപ്പൂ ചൂടിയിരിക്കുന്നു. ന്യൂഡ് ലിപ്സ്റ്റിക്കും നെറ്റിൽ ചെറിയൊരു പൊട്ടും നൽകി മേക്കപ്പ് മിനിമലിസ്റ്റിക് മാത്രം.

Content Highlights:Vidya Balan's Kanjivaram black silk saree