സ്റ്റൈലിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയ്ക്കൊരുങ്ങാത്ത താരമാണ് നടിയും മോഡലുമായ ഉർവശി റൗട്ടേല. റാംപുകളിലും പുരസ്കാര വേദികളിലുമൊക്കെ ഒന്നിനൊന്നു മികച്ച വസ്ത്രധാരണമാണ് ഉർവശിയുടേത്. ഇപ്പോഴിതാ ഒരു ഫാഷൻ റാംപിൽ നിന്നുള്ള ഉർവശിയുടെ ചില ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ലുക്ക് മാത്രമല്ല അമ്പരപ്പിക്കുന്ന വില കൂടിയാണ് ഉർവശിയുടെ ഈ ​ഗൗണിനെ വ്യത്യസ്തമാക്കുന്നത്. 

പ്രശസ്ത ഡിസൈനറായ മൈക്കൽ സിൻകോ ഒരുക്കിയ ബാൾ ​ഗൗൺ ധരിച്ചാണ് ഉർവശി റാംപിലെത്തിയത്. ഒന്നും രണ്ടുമല്ല നാൽപതുലക്ഷത്തോളം രൂപയാണ് ഉർവശി ധരിച്ച ​ഗൗണിന് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലാവെൻ‍‍ഡർ, പിങ്ക്, വൈറ്റ് നിറങ്ങളിലുള്ള ഫ്ളവർ പാറ്റേണുകളാണ് ​ഗൗണിന്റെ പ്രത്യേകത. 

തീർന്നില്ല വിലയിൽ മാത്രമല്ല ഭാരത്തിലും ഒട്ടും പുറകിലല്ല ഈ ​ഗൗൺ. എൺപത്തിയഞ്ചു കിലോയാേളം ഭാരമുള്ള ​ഗൗൺ ആണ് ഉർവശി ധരിച്ചത്. 
റാംപിൽ ഷോസ്റ്റോപ്പർ ആയാണ് മനോഹരമായ ​ഗൗൺ ധരിച്ച് ഉർവശി ചുവടുവെച്ചത്. ഫിലിപ്പീൻസ് സ്വദേശിയായ മൈക്കൽ സിൻകോ വിലപിടിപ്പുള്ള ഡിസൈനുകളുടെ പേരിൽ പ്രശസ്തനാണ്.

 

രണ്ടുതവണ മിസ് ഇന്ത്യ യൂണിവേഴ്സ് തിലകം കരസ്ഥമാക്കിയ താരമാണ് ഉർവശി. 2013ൽ സിങ് സാബ് ദി ​ഗ്രേറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു ഉർവശിയുടെ ബിടൗൺ അരങ്ങേറ്റം. 

Content Highlights: urvashi rautela walks on ramp in regal ball gown price rs 40 lakhs weighs 85 kgs