രുകാലത്ത് യുവാക്കളുടെ ഹരമായിരുന്നു നടി ഊർമിള മണ്ഡോത്കർ. ഊർമിള അഭിനയിച്ച നൃത്തരം​ഗങ്ങളും ഏറെ പ്രശസ്തമാണ്. ബോളിവു‍ഡിൽ തിളങ്ങിയ കാലത്തുതന്നെ മോളിവുഡിലും തച്ചോളി വർ​ഗീസ് ചേകവർ എന്ന ചിത്രത്തിൽ ഊർമിള ശ്രദ്ധേയ കഥാപാത്രം കാഴ്ചവച്ചിരുന്നു. സാമൂഹിക മാധ്യമത്തിലും താരത്തിന് നിരവധി ആരാധകരാണുള്ളത്. ഊർമിളയുടെ സാരി ലുക്കിലുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

മെറൂൺ കളറിലുള്ള തിളങ്ങുന്ന സാരിയിലുള്ള ചിത്രമാണ് ഊർമിള പങ്കുവെച്ചത്. പ്രശസ്ത ഡിസൈനർ മസാബ ​ഗുപ്ത ഡിസൈൻ ചെയ്ത സാരിയിൽ താരം അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. 

പല്ലുവിലെ ഫോയിൽ പ്രിന്റും പ്ലീറ്റ്സിലെ ​ഗോൾഡ് സ്ട്രൈപ്പുകളുമാണ് സാരിയുടെ പ്രത്യേകത. കടുംപച്ച നിറത്തിൽ ​ഗോൾഡൻ വർക്കുകളോടെയുള്ള ബ്ലൗസ് ആണ് താരം ഒപ്പം ധരിച്ചത്. ആഭരണങ്ങളിലും മേക്കപ്പിലും പാലിച്ച മിതത്വവും ഊർമിളയുടെ മനോഹാരിത വർധിപ്പിച്ചു.

ട്രഡീഷണൽ ശൈലിയിലുള്ള കമ്മലുകൾ ഹെവി ലുക് നൽകിയപ്പോൾ മാലയിടാതെ കഴുത്തൊഴിച്ചിട്ടതും ഭം​ഗിയായി. കട്ടിയായി എഴുതിയ കണ്ണുകളും പിങ്ക് ലിപ്സ്റ്റിക്കും വട്ടപ്പൊട്ടും മനോഹരമായി. പുറകിൽ വട്ടത്തിൽ കെട്ടിവച്ച് മുല്ലപ്പൂവും ചൂടിയപ്പോൾ ഊർമിള അസ്സൽ ഇന്ത്യൻ സുന്ദരിയായി. 

ചിത്രങ്ങൾ വൈറലായതോടെ പലരും താരത്തിന്റെ സാരിയുടെ വില തപ്പാനും മിനക്കെട്ടവരുണ്ട്. പതിനയ്യായിരം രൂപയാണ് സാരിയുടെ വില. 

Content Highlights: Urmila Matondkar in pretty maroon saree Photos