വേഷവിധാനത്തിൽ എന്നും വ്യത്യസ്തത പുലർത്തുന്ന താരമാണ് ഉർഫി ജാവേദ്. ടെലിവിഷൻ താരം കൂടിയായ ഉർഫി ബി​ഗ്ബോസ് ഹിന്ദിപതിപ്പിലൂടെയാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. ​ഗ്ലാമറസ് വസ്ത്രങ്ങൾ ധരിക്കുന്നതിന്റെ പേരിൽ നിരന്തരം സദാചാര ആക്രമണങ്ങൾക്ക് ഇരയാകുന്നയാളാണ് ഉർഫി. ഇപ്പോഴിതാ ഉർഫിയുടെ പുതിയ വസ്ത്രധാരണവും ഫാഷനിസ്റ്റകൾക്കിടയിൽ ചർച്ചയാവുകയാണ്. 

മുംബൈയിലെ ഒരു പരിപാടിക്കായി ഉർഫി ധരിച്ച കട്ട് ഔട്ട് മാക്സി ഡ്രസ് ഒരു പ്രശസ്ത താരത്തിന്റെ വസ്ത്രത്തിന്റെ കോപ്പിയാണെന്നാണ് ഇക്കുറി സാമൂഹിക മാധ്യമങ്ങൾ കണ്ടെത്തിയത്. അമേരിക്കൻ മോഡലും ടിവി താരവുമായ കെൻ‍ഡൽ ജെന്നർ അടുത്തിടെ ധരിച്ച വസ്ത്രം അതുപോലെ കോപ്പി ചെയ്യുകയായിരുന്നു ഉർ‌ഫി എന്നാണ് പലരുടേയും കണ്ടെത്തൽ. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Urfi (@urf7i)

കെൻഡൽ ജെന്നർ സുഹൃത്ത് ലോറെൻ പെരെസിന്റെ വിവാഹത്തിന് ധരിച്ച വസ്ത്രത്തിന്റെ അതേ ഡിസൈൻ തന്നെയാണ് ഉർഫിയുടേതെന്നും കമന്റുകൾ‌ വന്നു. ശരീരത്തോട് ചേർന്നുകിടക്കുന്ന ഫുൾ സ്ലീവുള്ള ബ്ലാക് മാക്സി ഡ്രസ് ആണ് ഉർഫി തിരഞ്ഞെടുത്തത്. ലക്ഷ്വറി ലേബൽ മോണൊട്ടിൻ‌റെ ഔട്ട്ഫിറ്റായിരുന്നു കെൻഡലിന്റേത്.  സമ്മർ 2022 കളക്ഷനിലെ ഡയമണ്ട് കട്ടൗട്ട് ടു പീസ് മാക്സി എന്ന പേരിലുള്ള വസ്ത്രമായിരുന്നു അത്. 

വസ്ത്രത്തിൻ‌റെ മുൻഭാ​ഗത്തുള്ള ഡിസൈനാണ് ഇരുവരുടേതിലും സമാനമായിരിക്കുന്നത്. കെൻ‌‍ഡലിന്റേത് സ്ലീവ് ലെസ് ആയിരുന്നെങ്കിൽ ഉർഫിയുടേത് ഫുൾസ്ലീവ് ആയിരുന്നു എന്ന വ്യത്യാസം മാത്രം. മോണൊട്ടിന്റെ കളക്ഷനിലുള്ളതല്ല ഉർഫിയുടെ വസ്ത്രം എന്നതും ശ്രദ്ധേയമാണ്. 

‌ഉർഫിയുടെ ലുക്ക് കെൻ‍ഡലിന്റേതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എന്നതിൽ യാതൊരു സംശയവും ഇല്ലെന്നാണ് ഫാഷൻ ലോകത്തെ സംസാരം. നേരത്തേയും സമാനമായി വസ്ത്രധാരണത്തിന്റെ പേരിൽ ഉർഫി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. അടുത്തിടെ നെഞ്ചിന്റെ പാതിയോളം മറച്ച വിധത്തിലുള്ള ക്രോപ്പ്ഡ് ഡെനിം ടോപ് ധരിച്ച ഉർഫിയെ അനുചിതമായ വസ്ത്രമെന്നു പറഞ്ഞ് പലരും ട്രോളിയിരുന്നു.

Content Highlights: urfi javed copies kendall jenner dress, urfi javed outfit, kendall jenner dress, urfi javed fashion