ഫാഷന്‍ ഫ്രീക്ക്..സോനം കപൂറിനെ ബിടൗണ്‍ താരങ്ങള്‍ പോലും വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. അത്രത്തോളമാണ് സോനത്തിന്റെ ഫാഷനോടുള്ള മമത. എയര്‍പോര്‍ട്ടിലാണെങ്കില്‍ പോലും ഔട്ട്ഫിറ്റിന്റെ കാര്യത്തില്‍ യാതൊരു കോംപ്രമൈസിനും താരം തയ്യാറല്ല. സാരിയില്‍ വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്ന താരസുന്ദരികളില്‍ ഒരാള്‍ കൂടിയാണ് സോനം. ഇപ്പോഴിതാ തികച്ചും ലളിതമായ ഒരു ഷിഫോണ്‍ സാരിയില്‍ ഫാഷനബിളായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സോനം.
വലിയ പ്രത്യേകതളൊന്നുമില്ലാത്ത കടുപച്ച നിറത്തിലുള്ള ഫ്‌ളോറല്‍ ഷിഫോണ്‍ സാരിയാണ് സോനത്തെ സുന്ദരിയാക്കിയിരിക്കുന്നത്. ലാളിത്യമേറിയ സാരിയായതിനാല്‍ തന്നെ ബ്ലൗസിലാണ് ഫാഷന്‍ പരീക്ഷണങ്ങള്‍. സ്‌ക്വയര്‍ നെക്‌ലൈനാണ് ബ്ലൗസിന് നല്‍കിയിരിക്കുന്നത്. റഫ്ഡ് എന്‍ഡ് നല്‍കിയ പഫ്ഡ് ഫുള്‍ സ്ലീവാണ് ബ്ലൗസിന്റെ മറ്റൊരു പ്രത്യേകത. പ്രമുഖ ഫാഷന്‍ ഡിസൈനറായ മസബ ഗുപ്തയാണ് സോനത്തിന്റെ ലുക്കിന് പിറകില്‍.
സില്‍വര്‍ പേള്‍ ചോക്കറും സില്‍വറിലുള്ള ഇയറിങ്ങുമാണ് ആക്‌സസ്‌റീസായി ധരിച്ചിരിക്കുന്നത്. വേഷത്തെ പോലെ മേക്കപ്പിലും ഹെയര്‍സ്റ്റൈലിലും ലാളിത്യം തന്നെയാണ് മുഖമുദ്ര. ക്ലിയോപാട്ര സ്റ്റൈലിലുള്ള കണ്ണെഴുത്തും മിഡില്‍പാര്‍ട്ട് എടുത്ത് ചെറിയ ചുരുളലുകള്‍ നല്‍കി വിടര്‍ത്തിയിട്ടിരിക്കുന്ന ഹെയര്‍സ്‌റ്റൈലും പഴയകാല ഫാഷനെ ഓര്‍മിപ്പിക്കുന്നു. കൈയില്‍ പിടിച്ചിരിക്കുന്ന സില്‍വര്‍ നിറത്തിലുള്ള ക്ലച്ചസില്‍ മാത്രമാണ് അല്പം ആഡംബരം കാണാനാവുക.
Content Highlights: Sonam Kapoor's Latest Saree Look