മുംബൈയില്‍ ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹ ചടങ്ങിനിടയില്‍ സോനം കപൂര്‍ ധരിച്ചിരുന്ന വസ്ത്രത്തില്‍ക്കുറിച്ച വാക്കുകള്‍ പലരും ശ്രദ്ധിച്ചിരുന്നു. എകെ. ഓകെ എന്നായിരുന്നു സോനത്തിന്റെ വസ്ത്രത്തില്‍ കുറിച്ചിരുന്നത്. എന്നാല്‍ അതിനു പിന്നിലുള്ള കാരണമെന്നതാണെന്ന് അന്ന് ആര്‍ക്കും പിടികിട്ടിയില്ല. കഴിഞ്ഞ ദിവസം സോനം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ചിത്രത്തോടൊപ്പം നീണ്ട ഒരു കുറിപ്പും ഉണ്ടായിരുന്നു. 

ഡിസൈനര്‍ അനാമിക ഖന്നയുടെ പേരിന്റെ ആദ്യത്തെ അക്ഷരങ്ങളാണ് സോനം ധരിച്ച വസ്ത്രത്തിലെ എകെ-ഒകെ. രോഗബാധിതയായ അനാമികയെ ആശ്വസിപ്പിക്കാനായി മക്കള്‍ വിരാജും വിശേഷും എപ്പോഴും പറഞ്ഞിരുന്ന വാചകമായിരുന്നു 'എവരിതിങ് ഈസ് ഗോയിങ് ടു ബി എകെ. ഓകെ' എന്ന്. അനാമിക ആരോഗ്യത്തോടെ തിരിച്ചെത്തിയ ശേഷം അതിന്റെ സന്തോഷം പങ്കുവച്ചാണ് സോനം വസ്ത്രത്തിന്റെ ചിത്രവും അതിന്റെ പിന്നിലുള്ള കഥയും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Content Highlights: Sonam Kapoor's fun outfit at Isha Ambani's wedding proof that she's the coolest fashion icon