പേടിപ്പിക്കുന്നതും പരിഹസിക്കുന്നതുമായ എല്ലാം സന്തോഷത്തിന് വേണ്ടിയായി മാറുന്ന ഒറ്റ ദിവസമേയുള്ളു, ഹാലോവീന്‍. തങ്ങള്‍ക്കു പ്രിയപ്പെട്ടവരുടെ രൂപം പുനരവതരിപ്പിച്ചും പേടിപ്പിക്കുന്ന രൂപങ്ങളണിഞ്ഞും മിഠായികള്‍ നുണഞ്ഞും ആളുകള്‍ ആ ദിനം ആഘോഷമാക്കും. സോനം കപൂറും ഹാലോവീന്‍ ആഘോഷമാക്കുകയാണ്, മെര്‍ലിന്‍ മണ്‍റോയുടെ ക്ലാസിക് ലുക്കില്‍.

മെര്‍ലിന്‍ മണ്‍റോ ലുക്കിലേക്കുള്ള മാറ്റത്തിന്റെ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവച്ചിട്ടുണ്ട്. ' ഈ ഹാലോവീനില്‍ ഞാനെന്താവും, ഓ പ്രിയപ്പെട്ട മണ്‍റോ, ആ മനോഹരിയായി മാറുന്നത് എനിക്കും എന്റെ ടീമിനും സന്തോഷം നല്‍കുന്ന അനുഭവമായിരുന്നു. ഹാലോവീന് വേണ്ടി എനിക്കേറ്റവും പ്രിയപ്പെട്ട രൂപത്തെ പുനരവതരിപ്പിക്കുകയാണ്.' വീഡിയോക്കൊപ്പം ക്യാപ്ഷനായി താരം കുറിച്ചത് ഇങ്ങനെ. 

സൂക്ഷിച്ചുനോക്കിയാല്‍ ഏറ്റവും ചെറിയ കാര്യങ്ങള്‍ പോലും വിടാതെയാണ് സോനം മെര്‍ലിന്‍ മണ്‍റോയായി മാറിയിരിക്കുന്നതെന്ന് കാണാം. മുടി, ചുവന്ന നെയില്‍ പോളിഷ്, ചുവന്ന ലിപ്സ്റ്റിക്, ഇതിനെല്ലാമൊപ്പം കവിളിലെ മറുകും. 

എസ്‌കെ യില്‍ നിന്ന് എംഎമ്മിലേയ്ക്ക് മാറാന്‍ മണിക്കൂറുകളോളം തന്റെ ടീം വര്‍ക്കു ചെയ്‌തെന്നും താരം പോസ്റ്റിനൊപ്പം കുറിക്കുന്നുണ്ട്. ഇരുപത്തിമൂന്ന് ലക്ഷത്തിലധികം ആളുകള്‍ സോനത്തിന്റെ ഹാലോവീന്‍ വീഡിയോ കണ്ടു കഴിഞ്ഞു. 

Content Highlights: Sonam Kapoor recreates a classic Marilyn Monroe look for Halloween