ഫാഷന്‍ രംഗത്തെ പുതുപുത്തന്‍ ട്രെന്‍ഡുകള്‍ പരീക്ഷിക്കുന്ന ബോളിവുഡ് നടിമാരിലൊരാളാണ് സോനം കപൂര്‍. പുതിയ ഔട്ട്ഫിറ്റുകളില്‍ നടത്തുന്ന ഫോട്ടോഷൂട്ടുകളുടെ ചിത്രം നടി പതിവായി ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 

ചാര്‍ക്കോള്‍ ഗ്രേ നിറത്തിലുള്ള കമ്പിളിയില്‍ തീര്‍ത്ത സ്‌കേര്‍ട്ടും ബ്ലാക്ക് ജാക്കറ്റും അണിഞ്ഞ് സോനം ലണ്ടനില്‍ നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സോനം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കോട്ടിന്റെ പുറക് വശത്തായി കഴുത്തിൽ ചുറ്റിയ നിലയിൽ ഹൂഗിയും കോട്ടിന്റെ ലേപ്പലിനോട് ചേര്‍ന്ന് വലിയ ബട്ടണ്‍സും പിടിപ്പിച്ചിരിക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sonam K Ahuja (@sonamkapoor)

മുട്ടൊപ്പം എത്തിനില്‍ക്കുന്ന കറുത്ത ബൂട്ട്‌സണിഞ്ഞ് തണുപ്പുകാലത്തെ സ്വാഗതം ചെയ്ത് നില്‍ക്കുന്ന ഫോട്ടോകള്‍ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

വളരെ കുറഞ്ഞ ആഭരണങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്. പിങ്ക് നിറമുള്ള ലിപ്സ്റ്റിക്കും കുറഞ്ഞ അളവിലുള്ള മസ്‌കാരയുമാണ് മേക്കപ്പായി ഉപയോഗിച്ചിരിക്കുന്നത്.

Content highlights: Sonam kapoor in woolan skirt and coat, winter season Photoshoot