മൂത്തോനിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ശോഭിത ധുലിപാല. ബോളിവുഡ് സിനിമകളിലൂടെയും മോഡലിങ്ങിലൂടെയും പ്രശസ്തയായ ശോഭിതയാണ് കുറുപ്പ് സിനിമയിലെയും നായിക. ഇപ്പോഴിതാ സാരീ ലുക്കിലുള്ള ശോഭിതയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. 

പ്രശസ്ത ബോളിവുഡ് ഡിസൈനർ സബ്യസാചി ഡിസൈൻ ചെയ്ത സാരി ധരിച്ചുള്ള ചിത്രങ്ങളാണ് ശോഭിത പങ്കുവെച്ചിരിക്കുന്നത്. ബെയ്ജ് നിറത്തിലുള്ള സാരിയാണ് ശോഭിത ധരിച്ചത്. ബ്രൗൺ നിറത്തിലുള്ള ബെൽറ്റ് ധരിച്ചത് എല​ഗന്റ് വർധിപ്പിച്ചു. 

സാരിക്കൊപ്പം താരം അണിഞ്ഞ ആഭരണങ്ങൾക്കുമുണ്ട് സബ്യസാചി ടച്ച്. സബ്യസാചി ലേബലിന്റെ റൂബി, ഡയമണ്ട് പതിപ്പിച്ച ആഭരണങ്ങളാണ് ശോഭിത അണിഞ്ഞത്. സ്ലീവ്സെല് ബ്ലൗസും മുടി വട്ടത്തിൽ പുറകിൽ കെട്ടിവച്ചതുമൊക്കെ ശോഭിതയെ സുന്ദരിയാക്കി. 

മാറ്റ് ബെയ്സിലാണ് താരം മേക്അപ് ചെയ്തത്. സ്മോക്കീ ഐസും കറുത്ത ഐലൈനറും ബ്രൗൺ നിറത്തിലുള്ള ഐഷാഡോയും ക്രീമി ബ്രൗൺ ലിപ്സ്റ്റിക്കുമായതോടെ മേക്കപ്പ് പൂർണമായി. 

ഇതാദ്യമായല്ല ശോഭിത സാരീ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നത്. അടുത്തിടെ ഒരു പ്രൊമോഷണൽ‌ ഇവന്റിനു വേണ്ടി ഐവറി സാരി ധരിച്ചാണ് ശോഭിത എത്തിയത്. ബിടൗൺ ഡിസൈനർ തരുൺ തഹിലിയാനി ഡിസൈൻ ചെയ്ത ജോർജറ്റ് സാരി എംബ്രോയ്ഡറി വർക്കുകളാൽ മനോഹരമായിരുന്നു. 

ഇതുകൂടാതെ പായൽ ഖാണ്ഡ്വാല ഡിസൈൻ ചെയ്ത സാരി ധരിച്ചെത്തിയതും ശ്രദ്ധ നേടിയിരുന്നു. പിങ്കും ഓറഞ്ചും ചുവപ്പും നിറത്തോടുകൂടിയ ഫ്ളോറൽ പ്രിന്റുകളുള്ള സാരിയായിരുന്നു അത്. കോളറോടു കൂട്യ ചുവപ്പു ബ്ലൗസാണ് സാരിക്കൊപ്പം താരം ധരിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sobhita Dhulipala (@sobhitad)

 

Content Highlights: sobhita dhulipala saree look, sobhita dhulipala kurup movie, sobhita dhulipala instagram, sobhita dhulipala moothon movie