ശ്ലോക മേത്തയുടെ ചിത്രശലഭ ചെരുപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ഫാഷന്‍ ലോകം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയും ശ്ലോക മേത്തയും തമ്മിലുള്ള വിവാഹത്തിന്റെ അലയൊലികള്‍ സോഷ്യല്‍ മീഡിയയില്‍ അവസാനിച്ചു വരുന്നതേയുള്ളു. ഇതിനിടയിലാണ് ശ്ലോകയുടെ ചിത്രശലഭ ചെരുപ്പ് ചര്‍ച്ചയാകുന്നത്.

women

വിവാഹശേഷം ആകാശ് അംബാനിയും ശ്ലോകയും പൊതുവേദികളില്‍ കാര്യമായി പങ്കെടുത്തിരുന്നില്ല. എന്നാല്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വിരമിക്കല്‍ ചടങ്ങില്‍ അമ്മ നിതാ അംബാനിക്കൊപ്പം ആകാശും ശ്ലോകയും എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മുംബൈയില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു ആഘോഷം. 

women

ബ്ലൂ നിറത്തില്‍ സ്‌മോള്‍ പ്ലീറ്റഡ് സ്‌കേര്‍ട്ടും വൈറ്റ് ടോപ്പുമായിരുന്നു ശ്ലോകയുടെ വേഷം. ഒപ്പം ഡയമണ്ട് കമ്മലുകളും വൈറ്റ് സ്ട്രാപ്പ് വാച്ചും ശ്ലോകയുടെ ഭംഗി കൂട്ടി. എന്നാല്‍ ഇതിനെല്ലാം അപ്പുറം ശ്ലോകയുടെ ചെരുപ്പായിരുന്നു താരം. പുറകില്‍ ചിത്രശലഭ ഡിസൈനുള്ള സൊഫിയ വെബ്‌സ്‌റ്റേഴ്‌സ് ഐകോണിക് ബട്ടര്‍ഫ്‌ളൈ ഡിസൈനുള്ള ചെരുപ്പായിരുന്നു ഇവര്‍ ധരിച്ചിരുന്നത്. 

50,000 രൂപയായിരുന്നു ചെരുപ്പിന്റെ വില. സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഡിസൈന്‍ ചെരുപ്പാണിത്. വ്യത്യസ്തമായ നിറത്തില്‍ ലഭിക്കുന്ന ചെരുപ്പിന്റെ വൈറ്റ് നിറമായിരുന്നു ശ്ലോക ചടങ്ങിനായി തിരഞ്ഞെടുത്തത്. സാധാരണക്കാര്‍ക്ക് ഇത് വലിയ തുകയാണെങ്കിലും അംബാനിയുടെ കുടുംബത്തിന് ഇത് ഒരു തുകയല്ലെന്നാണ് ഫാഷന്‍ ലോകത്തിന്റെ അഭിപ്രായം.

 
 
 
 
 
 
 
 
 
 
 
 
 

#akashambani #shlokamehta at #yuvrajsingh retirement bash #viralbhayani @viralbhayani

A post shared by Viral Bhayani (@viralbhayani) on

Content Highlights: shloka mehta's sophia webster's iconic butterfly heels