Shanu
Image: Mathrubhumi Archive


മോഡലായും അവതാരകയായുമെത്തിയ കലാകാരിയാണ് ഷാനു സുരേഷ്. 12 വയസ്സുമുതല്‍ മോഡലിങ് രംഗത്ത് സജീവമായ ഷാനുവിന്റെ പക്കല്‍ വ്യത്യസ്തവും വൈവിധ്യ പൂര്‍ണവുമായ നിരവധി വസ്ത്രങ്ങളും ആഭരണങ്ങളും മറ്റ് ആക്‌സസറികളുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ബാര്ന്‍ഡ് ഷോപ്പിങ്ങിലൂടെയും സ്ട്രീറ്റ് ഷോപ്പിങ്ങിലൂടെയും ശേഖരിച്ചിരിക്കുന്ന ഷാനുവിന്റെ വാഡ്രോബ് അത്ഭുതം ജനിപ്പിക്കുന്നതാണ.് 

ഏത് അവസരങ്ങളിലേയ്ക്കുമുള്ള വൈവിധ്യമാര്‍ന്ന സ്‌റ്റൈലുകളിലുള്ള വസ്ത്രങ്ങളും ചെരുപ്പുകളും ജാക്കറ്റുകളും മേക്കപ്പ് സാധനങ്ങളും ബാഗുകളും ആഭരണങ്ങളുമെല്ലാം സമന്വയിക്കുന്ന തന്റെ വാഡ്രോബ് വിശേഷങ്ങളെ കുറിച്ച് ഷാനു സുരേഷ് മനസ്സ് തുറക്കുന്നു.

മിസ് സൗത്ത് ഇന്ത്യ

മോഡലിങ് രംഗേത്തക്കുള്ള വരവ് തികച്ചും യാദൃച്ഛികമായിരുന്നു. എന്റെ 12ാം വയസ്സിലാണ് ആദ്യമായി ക്യാമറയ്ക്കു മുന്നിലേക്കെത്തുന്നത്. എറണാകുളത്ത് ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ഒരു ആന്റി എന്റെ മുടി ഇഷ്ടപ്പെട്ട് ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. വീട്ടില്‍ എല്ലാവരും സപ്പോര്‍ട്ട ആയതുകൊണ്ട് ആ പരസ്യത്തില്‍ അഭിനയിച്ചു. പിന്നീട് നിരവധി അവസരങ്ങള്‍ എന്നെ തേടിയെത്തി. 2005-ല്‍ മിസ് ഇന്ത്യ പട്ടം നേടിയതോടെ ഞാന്‍ മോഡലിങ് രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തി.

മൈ കളക്ഷന്‍ ക്രേസ്

വാര്‍ഡ്രോബ് കളക്ഷന്‍ ഒരു നിശ്ചിത സമയത്ത് തുടങ്ങിയ ഒന്നല്ല. അത് ജോലിയുടെ ഭാഗമായി എന്നോടൊപ്പം വളര്‍ന്നുവന്ന ഒന്നാണ്. ഒരു മോഡല്‍ എന്ന നിലയില്‍ പബ്ലിക് ഫിഗര്‍ ആയതുകൊണ്ട് നമ്മള്‍ എന്താണ് ധരിക്കുന്നത് എന്ന് ജനങ്ങള്‍ ശ്രദ്ധിക്കും. ഓരോ ദിവസവും ട്രെന്‍ഡുകളും മോഡലുകളും പരീക്ഷിക്കുന്നതുകൊണ്ട് വാങ്ങിയ ഡ്രസ്സുകളും മറ്റു അനുബന്ധ വസ്തുക്കളും മറ്റൊരു ഫാഷനില്‍ ഉപയോഗിക്കാന്‍ ശ്രമിക്കും. അതൊടൊപ്പം പുതിയതും പഴയതുമായ വസ്ത്രങ്ങളും ഷൂസുകളും ചെരുപ്പുകളും ബാഗുകളുമൊക്കെ സൂക്ഷിക്കാറുണ്ട്. ഒന്നെല്ലങ്കില്‍ മറ്റൊരുതരത്തില്‍ അവ ഇപ്പോഴും ഉപേയാഗിക്കാറുണ്ട്. കൊച്ചയില്‍ കൂടാതെ ബാംഗ്ലൂരിലെ വീട്ടില്‍ മറ്റൊരു വാര്‍ഡ്രോബും എനിക്കുണ്ട്. അവിടെയാണ് കൂടുതല്‍ കളക്ഷനുകള്‍ ഞാന്‍ ശേഖരിച്ചുവെച്ചിരിക്കുന്നത്.  

Shanu
Image Courtesy : Mathrubhumi Archive 

ബ്രാന്‍ഡ് കോണ്‍ഷ്യസ് 
ബ്രാന്‍ഡഡ് ഉത്പന്നങ്ങളോടാണ് എനിക്ക് കൂടുതല്‍ താത്പര്യം. ബാന്‍ഡ് ആയിരുന്നാല്‍ പോലും ചില മെറ്റീരിയലുകള്‍ ക്വാളിറ്റി കുറവായിരിക്കും. ബ്രാന്‍ഡിനേക്കാള്‍ ഉപരി ക്വാളിറ്റിയാണ് പ്രധാനം. നമ്മള്‍ അണിയുന്ന വസ്്രതങ്ങളും ആഭരണങ്ങളും മറ്റെന്തെല്ലാം തരത്തില്‍ ഉപേയാഗിക്കാം എന്ന് എേപ്പാഴും ഞാന്‍ ചിന്തിക്കാറുണ്ട്. എന്നാല്‍ ഇവയുമായി ബന്ധപ്പെട്ട എന്തും വാങ്ങിക്കൂട്ടാറൊന്നുമില്ല.

ഇഷ്ട ബ്രാന്‍ഡ്

സാറയാണ് എനിക്ക് ഏറ്റവും ഇഷ്ടെപ്പട്ട ബ്രാന്‍ഡ്. സാറയുെട വസ്്രതങ്ങളായാലും ഷൂസുകളായാലും ബാഗുകളായാലും മികച്ച നിലവാരം പുലര്‍ത്താറുണ്ട്. അതോടൊപ്പം താരതേമ്യന വിലയും കുറവാണ്. വേറമോഡ, സ്പ്ലാഷ് എന്നീ ബ്രാന്‍ഡുകളും എന്റെ ഫേവറിറ്റാണ്. ചെറിയ ബജറ്റാെണങ്കില്‍ സ്പ്ലാഷ് നെല്ലാരു ഓപ്ഷന്‍ ആണ്. സാധാരണയായി ഞാന്‍ ദുബായിയില്‍നിന്നാണ് ഷോപ്പിങ് നടത്താറ്. ബാംഗ്ലൂരില്‍നിന്നും നാട്ടില്‍ വന്നാല്‍ കൊച്ചി ലുലു മാളില്‍ നിന്നും പര്‍ച്ചേസ് ചെയ്യും. 

ഡിസൈനേഴ്‌സ് വെയര്‍ 
എത്‌നിക് വെയര്‍ എനിക്ക് വളെര ഇഷ്ടമാണ്. ട്രെഡീഷണലായിട്ടുള്ള പട്ട്, കസവ് പോലുള്ള തുണികള്‍ മേടിച്ച് ഞാന്‍ തന്നെ ഡിസൈന്‍ ചെയ്യുന്നതിനോടാണ് താല്പര്യം. പെട്ടെന്ന് ഒരു ഐഡിയ തോന്നിയാല്‍ ഉടന്‍ തന്നെ ടെയ്‌ലറുടെ അടുത്ത് ചെന്ന് എന്റെ ഇഷ്ടത്തിനനുസരിച്ച് തയ്പ്പിക്കും. സാരി പോലുള്ള എത്‌നിക് വസ്ത്രങ്ങള്‍ ധരിക്കാനിഷ്ടമാണെങ്കിലും 

അത് നിത്യജീവിതത്തില്‍ ഉപേയാഗിക്കുന്നത് പ്രായോഗികമല്ല. വളരെ കാഷ്വലായ  കോട്ടണ്‍ ഡ്രസ്സുകളാണ് എനിക്ക് കൂടുതല്‍ കംഫര്‍ട്ട്. കേരളത്തിലെ സാഹചര്യത്തില്‍ ജീന്‍സ് ധരിക്കുന്നതിനോട് എനിക്ക് ഒട്ടും താത്പര്യമില്ല. ഇവിടെ ചൂട് കടുതലായിതിനാല്‍ ജീന്‍സ് പോലുള്ള മെറ്റീരിയല്‍ ശരീരം വിയര്‍ത്തൊലിക്കുന്നതിന് കാരണമാകും. ഏതു സ്ഥലേത്തക്കാണ് ഞാന്‍ പോകാന്‍ ഉദ്ദേശിക്കുന്നത് എന്നതിനനുസരിച്ച് എന്റെ ഡ്രസ്സിങ് സ്‌ൈറ്റലിലും മാറ്റംവരും. അവിടെത്തെ കാലാവസ്ഥ, ആളുകള്‍, അവരുടെ കള്‍ച്ചര്‍ എന്നിവയെക്കുറിച്ചെല്ലാം ഒരു വസ്്രതം തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഞാന്‍ ചിന്തിക്കാറുണ്ട്. 

പ്രിയം പ്രിയങ്കരം
വാഡ്രോബ് കളക്ഷനിലെ എല്ലാം എനിക്കിഷ്ടമാണ്. ഒരു വസ്ത്രം അല്ലെങ്കില്‍ ഒരു ചെരുപ്പ് ഒത്തിരികാലം ഉപേയാഗിക്കുന്നതിനോട് എനിക്ക് താത്പര്യമില്ല. പക്ഷേ, അവ സൂക്ഷിച്ചുവയ്ക്കാന്‍ ഇഷ്ടമാണ്. അവയില്‍ ചിലത് എപ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കും. ഈയിടെ മസ്‌കറ്റില്‍ പോയപ്പോള്‍ അവിടുത്തെ ഒരു തെരുവില്‍ നിന്ന് ഒരു ക്ലോത്ത് വാങ്ങി അത് നാട്ടില്‍ കൊണ്ടുവന്ന് എന്റെ ഇഷ്ടത്തിനനുസരിച്ച് ഡിസൈന്‍ ചെയ്്ത് ഒരു ഗൗണാക്കി മാറ്റി. അതെന്നും എന്റെ വാഡ്രോബിലെ പ്രിയപ്പെട്ടതാണ്. അതുപോലെ മേക്കപ്പ് സാധനങ്ങളോടും ഷൂസുകളോടും വല്ലാത്ത ഒരു അടുപ്പമുണ്ട്. എവിടെ ഷോപ്പിങ്ങിന് പോയാലും അതിലേക്കാണ് ആദ്യം ശ്രദ്ധ തിരിയുക. ഡിസൈനര്‍മാരായ തരുണ്‍ തഹില്യാനിയും അനുനോബിയുമെല്ലാം സമ്മാനിച്ച വസ്ത്രങ്ങളും വാഡ്രോബില്‍ എനിക്ക് പ്രിയപ്പെട്ടതാണ്.

Shanu
Image : Mathrubhumi Archive

മേക്കപ്പ് ബ്രാന്‍ഡുകള്‍ 
വസ്ത്രത്തിനേക്കാളുപരി കാലാവസ്ഥയ്ക്കനുസരിച്ചുള്ള മേക്കപ്പിനാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാറുള്ളത്. എന്റെ അഭിപ്രായത്തില്‍ ഇന്ത്യയിലെ കാലാവസ്ഥയില്‍ ലോറിയാലും ഷെനലുമാണ് ഏറ്റവും മികച്ചത്. ഫൗണ്ടേഷനുകളിലും ഇവതന്നെയാണ് മുന്നില്‍. ലിപ്സ്റ്റിക്കില്‍ അനസ്താസ്യയും മാക്കും ബെവര്‍ലി ഹില്‍സും നല്ലതാണ്. ഐ ഷാഡൊയില്‍ ഹൂഡ ബ്യൂട്ടിയും അനസ്താസ്യയുമാണ് ഞാന്‍ തിരെഞ്ഞടുക്കാറ്. ഹൂഡ ബ്യൂട്ടി ഈയിടെ ഉയര്‍ന്നുവന്ന മികച്ച ബ്രാന്‍ഡാണ്. അതിന്റെ ഹൈലറ്റര്‍ പാലറ്റുകളുംഐ ഷെയ്ഡ്‌സുമെല്ലാം എേപ്പാഴും ഞാന്‍ വാങ്ങാറുണ്ട്. സ്വന്തമായി മേക്കപ്പ് ചെയ്യാനും എനിക്ക് വലിയ ഇഷ്ടമാണ്.

മൈ ബ്യൂട്ടി ടിപ്‌സ്
ആദ്യമായി എനിക്ക് മേക്കപ്പ് ചെയ്തുതന്നത് ലൂസി ആന്റിയാണ്. പിന്നീട് മോഡലിങ്ങില്‍ സജീവമായേപ്പാള്‍ മാസത്തില്‍ ഏതാണ്ട് 25 ദിവസത്തോളം ഷൂട്ടിങ്ങിലായിരുന്നു. ഓരോ ദിവസവും വ്യത്യ്‌സ്തങ്ങളായ മേക്കപ്പാണ് സ്വീകരിച്ചത്. അങ്ങനെയുള്ള അനുഭവസമ്പത്തുകൊണ്ടാണ് സ്വന്തമായി മേക്കപ്പ് ചെയ്യാന്‍ പഠിച്ചത്. മോഡലിങ്ങിനോടും മേക്കപ്പിനോടുളള അടങ്ങാത്ത പാഷന്‍തെന്നയാണ് ഇതിനു കാരണം.

ജ്വല്ലറി കളക്ഷന്‍സ്
ജ്വല്ലറി എന്നെ സംബന്ധിച്ചിടേത്താളം രണ്ടാമതുള്ള കാര്യമാണ്. വസ്്രതത്തിനാണ് ഞാന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതിന് അനുയോജ്യമായ ആഭരണങ്ങള്‍ ധരിക്കുക എന്നതു മാത്രമാണ് ജ്വല്ലറി കൊണ്ട് ഉദ്ദേശിക്കുന്നത്. 

മൈ ഡിസൈന്‍സ് 
എന്റെ മനസ്സില്‍ തോന്നുന്ന ചില ആശയങ്ങള്‍ ടെയ്‌ലറോട് പറഞ്ഞ് വസ്ത്രമാക്കി മാറ്റുന്നു എന്നത് മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഡിസൈനിങ്ങിനോട് 
എനിക്ക് വലിയ ഇഷ്ടമാണ്. പ്രത്യേകിച്ച് കേരളത്തിന്റെ കസവിനോട് കസവില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തണെമന്ന് ആഗ്രഹമുണ്ട്, മനസ്സില്‍ ഇപ്പോള്‍ ഒരു വലിയ ഡിസൈന്‍ മോഹം ഉടലെടുക്കുന്നു. അതിനായി പരി്രശമിക്കുന്നതിന് എന്റെ വാര്‍ഡ്രോബ് വലിയ സഹായമാണ് നല്‍കുന്നത്. 

ഫാഷന്‍ ഡെസ്റ്റിനേഷന്‍ 
പ്രധാനമായും കൊച്ചി, ബാംഗ്ലൂര്‍, ദുബായ് എന്നിവിടങ്ങളില്‍ നിന്നാണ് ഞാന്‍ അധികമായി ഷോപ്പിങ് നടത്താറ്. അതോടൊപ്പം മസ്‌കറ്റ്, ബാങ്കോക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റീരിയല്‍സും എന്റെ വാര്‍ഡ്രോബില്‍ ഉണ്ട്. ബര്‍ബറി ജാക്കറ്റുകളും ഞാന്‍ ശേഖരിക്കാറുണ്ട്. എപ്പോഴും ഉപേയാഗിക്കാം എന്നതാണ് അതിന്റെ പ്രത്യേകത. അതോടൊപ്പം ഹാന്‍ഡ് ബാഗുകളുടെ നല്ല കളക്ഷനും എനിക്കുണ്ട്. 


Content Highlights : Fashion, Celebrity Fashion, Celebrity Talk, Fashion Statement (സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ പ്രസിദ്ധീകരിച്ചത്.)