ലോകമെങ്ങും വസ്ത്രങ്ങളും അവയുടെ ഡിസൈനിങ് സങ്കല്‍പങ്ങളും മാറുകയാണ് ഇപ്പോള്‍. ഏത് തരം ശരീരമായാലും എല്ലാം സുന്ദരമാണെന്ന തിരിച്ചറിവിലേക്ക് ഡിസൈനര്‍മാര്‍ എത്തിക്കഴിഞ്ഞു. പല സൂപ്പര്‍ താരങ്ങളും മോഡലുകളും ബോഡിപോസിറ്റിവിറ്റിയുടെ സന്ദേശം ലോകത്തിന് മുമ്പില്‍ എത്തിക്കാന്‍ തയ്യാറായി രംഗത്തെത്തുന്നുണ്ട്. 

എല്ലാവരും അവരവരുടെ ശരീരത്തിന്റെ സൗന്ദര്യത്തെ അംഗീകരിക്കാന്‍ അര്‍ഹതപ്പെട്ടവരാണ് എന്ന് കരുതുന്ന ഒരു കൂട്ടം ആളുകളും ലോകത്ത് രൂപപ്പെട്ടു കഴിഞ്ഞു. ആ ചിന്തയെ ലോകമെങ്ങും എത്തിക്കാനുള്ള ശ്രമത്തിലാണ് ഗായികയും നടിയുമായ സെലീന ഗോമസും.

ലാ മാരിറ്റെ എന്ന ബ്രാന്‍ഡിന്റെ സ്വിം വെയര്‍ ഡിസൈനുകളുമായി ചേര്‍ന്ന് 'എല്ലാ ശരീരങ്ങളും സുന്ദരമാണ്' എന്ന സന്ദേശം ലോകത്തിന് നല്‍കാനാണ് ഇരുപത്തെട്ടുകാരിയായ താരത്തിന്റെ ശ്രമം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Selena Gomez (@selenagomez)

ഞാന്‍ ഈ ബ്രാന്‍ഡ് ഇഷ്ടപ്പെടുന്നതിന് കാരണം അവരവരുടെ ശരീരത്തെ അങ്ങനെ തന്നെ സ്‌നേഹിക്കുന്ന സ്ത്രീകള്‍ക്ക് അംഗീകാരവും ബഹുമാനവും അവര്‍ നല്‍കുന്നു എന്നതിനാലാണ്. ഞാന്‍ ഇഷ്ടപ്പെടുന്നതുപോലെ നിങ്ങളും ഇത് ഇഷ്ടപ്പെടുമെന്ന് എനിക്ക് വിശ്വാസമുണ്ട്.' സെലീന സ്വിംസ്യൂട്ട് അണിഞ്ഞ തന്റെ ചിത്രത്തോടൊപ്പം പങ്കുവച്ച് കുറിപ്പാണ് ഇത്. 

Content Highlights: Selena Gomez collaborates on swimwear line that promises body positivity