ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ തിളങ്ങുന്ന താരമായ നടിയാണ് സാറ അലി ഖാന്‍. അമ്മ അമൃത സിങ്ങിന്റേയും അച്ഛന്‍ സെയ്ഫ് അലി ഖാന്റേയും വഴിയിലൂടെ അഭിനയം തന്നെ കരിയറായി തിരഞ്ഞെടുത്ത സാറയ്ക്ക് സമൂഹമാധ്യമത്തിലും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ അമ്മയേപ്പോലെ പോസ് ചെയ്ത സാറയുടെ ചിത്രമാണ് വൈറലാകുന്നത്.
ഒറ്റനോട്ടത്തില്‍ ഒരു നവവധുവിനെപ്പോലെ തോന്നുന്ന ചിത്രമാണ് സാറ പങ്കുവച്ചത്. ഡിസൈനര്‍മാരായ അബുജാനി, സന്ദീപ് ഖോസ്ല എന്നിവര്‍ക്കു വേണ്ടി ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ ഒരുങ്ങിയിരിക്കുന്ന ചിത്രമാണത്. മുമ്പൊരിക്കല്‍ അമൃതയും സമാനമായ ചിത്രം പങ്കുവച്ചിരുന്നു. അമ്മയേപ്പോലെ ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുന്ന ചിത്രത്തിന് 'അമ്മയേപ്പോല്‍ മകളും' എന്ന ക്യാപ്ഷനോടെയാണ് സാറ ചിത്രം പങ്കുവച്ചത്.
ഹെവി എംബ്രോയ്ഡറിയോട് കൂടിയ പിങ്ക് നിറത്തിലുള്ള ലെഹംഗയില്‍ അതിസുന്ദരിയായാണ് സാറ റാംപില്‍ ചുവടുവച്ചത്. ദുപ്പട്ട തലയിലൂടെ മറച്ച് അസ്സല്‍ വധു ലുക്കിലാണ് താരം വന്നത്. മാലയോ കമ്മലോ വളയോ തുടങ്ങി ആഭരണങ്ങളൊന്നുമില്ലാതിരുന്നതും ആകര്‍ഷകമായി. മേക്ക്അപ്പിന്റെ കാര്യത്തിലും ഹെയര്‍സ്റ്റൈലിലുമൊക്കെ പാലിച്ച മിതത്വവും താരത്തിന്റെ ലുക്ക് കൂട്ടി.
Content Highlights: Sara Ali Khan's 'Like Mother, Like Daughter pic Viral