വെറുതെ ഒന്നു പുറത്തിറങ്ങുന്നതിന് പോലും പതിനായിരങ്ങളുടേയും ലക്ഷങ്ങളുടെയും വസ്ത്രം ധരിക്കുന്നവരാണ് സെലിബ്രിറ്റികള്‍. എന്നാല്‍ സാറ അലിഖാന്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്ഥയാണ്. ബോളിവുഡില്‍ അരങ്ങേറ്റം കുറച്ചിട്ട് വളരെക്കുറച്ചു കാലമേ ആയിട്ടുള്ളു എങ്കിലും നിരവധി ആരാധകരാണ് സാറയ്ക്കുള്ളത്. ബോളിവുഡിന്റെപ്രിയപ്പെട്ട താരങ്ങളില്‍ ഒരാള്‍ കൂടിയാണ് സാറ. ഇപ്പോള്‍ തന്റെ  വസ്ത്രത്തിന്റെ ലാളിത്യം കൊണ്ട് അവര്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിരിക്കുകയാണ് . 

women

എയര്‍പോര്‍ട്ടില്‍ വരുന്നതിനു പോലും ലക്ഷങ്ങളുടെ വിലയുള്ള വസ്ത്രം ധരിക്കുന്നവര്‍ക്കിടയിലാണ് ആയിരത്തില്‍ താഴെ മാത്രം വിലയുള്ള വസ്ത്രം ധരിച്ച് സാറ അഭിമുഖത്തിന് എത്തിയത്. ഫിലിംഫെയര്‍ അഭിമുഖത്തിന് എത്തിയപ്പോഴായിരുന്നു ഡിസൈനര്‍ വസ്ത്രങ്ങള്‍ക്കു പിന്നാലെ പോകാതെ വളരെ സാധാരണ വസ്ത്രം ധരിച്ച് താരം എത്തിയത്.   പിങ്കില്‍ പച്ചനിറമുള്ള ഫ്ളോറല്‍ ഡിസൈനുള്ള സ്‌കേര്‍ട്ടിന്റെ വില കേട്ട് ആരാധകര്‍ പോലും അമ്പരന്നു എന്നാണ് റിപ്പോര്‍ട്ട്. 643 രൂപയായിരുന്നു ഈ സ്‌കേര്‍ട്ടിന്റെ വില. സാധാരണ താരങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ ഒരിക്കലും സാധാരണക്കാര്‍ക്ക് സ്വപ്‌നം പോലും കാണാന്‍ കഴിയുന്നതല്ല.   

കഴിഞ്ഞ ദിവസങ്ങള്‍ സാറ 2100 രൂപയുടെ മാക്‌സി ധരിച്ച് എത്തിയതും വാര്‍ത്തയായിരുന്നു. അതിനു പിന്നാലെയാണ് 643 രൂപയുടെ സ്‌കേര്‍ട്ട് ഇട്ട് താരം ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. എന്നാല്‍ സ്‌കേര്‍ട്ടിന് ഒപ്പം ധരിച്ചിരിക്കുന്ന ഷര്‍ട്ടിന് 5,700 രൂപയാണ് വില. മുംബൈലുള്ള ഡിസൈനര്‍ ലേബല്‍, മഡിസണ്‍ ആണ് ലെയിസില്‍ തീര്‍ത്ത് ഓഫ് ഷോള്‍ഡര്‍ ടോപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് ഫാഷന്‍ ടോപ് ഷോപ്പില്‍ നിന്നാണ് സാറ സ്‌കേര്‍ട്ട് വാങ്ങിയത്. ഡിസൈനര്‍ വസ്ത്രങ്ങള്‍ക്കു വേണ്ടി കൂടുതല്‍ പണം ചെലവഴിക്കാത്ത സാറയുടെ സ്വഭാവത്തിന് നിരവധി അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട്.

Content Highlights: Sara Ali Khan’s floral skirt is totally affordable at just Rs 643. Yes, really