സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ബോളിവുഡ് താരങ്ങളിലൊരാളാണ് സാറാ അലി ഖാന്‍. സിനിമയിലെത്തി വളരെ കുറഞ്ഞ നാളുകള്‍കൊണ്ട് ആരാധക ഹൃദയം കീഴടക്കിയ നടിമാരില്‍ ഒരാളാണ് സാറ.  

അത്‌രംഗി രേ എന്ന സിനിമയാണ് സാറയുടേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്നത്. കറുപ്പും സ്വര്‍ണനിറവും ഇടകലര്‍ന്ന ലെഹംഗ അണിഞ്ഞ് സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

പ്രമുഖ ഡിസൈനറായ മനീഷ് മല്‍ഹോത്രയാണ് ഈ ലെഹംഗ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജിയോമെട്രിക് പാറ്റേണില്‍ തീര്‍ത്ത ലെഹംഗയില്‍ സ്വര്‍ണ നിറത്തിലുള്ള സീക്വന്‍സുകളും മുത്തുകളും പിടിപ്പിച്ചിരിക്കുന്നു. 

പ്ലെയ്ന്‍ ബ്ലാക്കിലാണ് ലെഹംഗയുടെ ടോപ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ടോപ്പിന്റെ നെക്ക് ഭാഗത്തിന് ഫറി ഡിസൈനും നല്‍കിയിരിക്കുന്നു. ആക്‌സസറീസ് ആയി കമ്മല്‍ മാത്രമാണ് ധരിച്ചിരിക്കുന്നത്. നിങ്ങള്‍ എത്രത്തോളം തിളങ്ങുന്നുവോ അത്രയധികം നിങ്ങള്‍ എന്റേതാണ് എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Content highlights: sara ali khan, gold and black coloured lehanga, viral photos