ബോളിവുഡിൽ ഒരേ സമയത്ത് അരങ്ങേറ്റം കുറിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാണ് നടിമാരായ ജാൻവി കപൂറും സാറാ അലി ഖാനും. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. നടൻ രൺവീർ സിങ് അവതരിപ്പിക്കുന്ന ക്വിസ് ഷോയിൽ‌ പങ്കെടുക്കാനെത്തവേ പകർത്തിയ ചിത്രങ്ങളാണവ. താരങ്ങൾക്കൊപ്പം ഇരുവരുടേയും വസ്ത്രധാരണവും ഏറ്റെടുത്തവരുണ്ട്. 

സീക്വൻസുകളാൽ സമൃദ്ധമായ പീച്ച് ‍ഡ്രസ് ധരിച്ചാണ് ജാൻവി കപൂർ വേദിയിലെത്തിയത്. പ്രശസ്ത ഡിസൈനർ നദിൻ മെറബിയുടെ മിനി ഡ്രസ്സിൽ ജാൻവി അതിസുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ‌. ഇറക്കമാർന്ന കഴുത്തും ബലൂൺ സ്ലീവുമാണ് ​ഗൗണിന്റെ പ്രത്യേകത. 

വസ്ത്രത്തിന് ചേരുന്ന മേപ്അപ്പായിരുന്നു താരത്തിന്റേത്. മായാ ഷാംപെയ്ൻ ഡ്രസ് എന്ന പേരിലുള്ള ​ഗൗണിന്റെ വില തപ്പിപ്പിടിച്ചവരുമുണ്ട്. മുപ്പതിനായിരത്തിൽപരമാണ് ​ഗൗണിന്റെ വില. 

സാറയുടെ സീബ്രാ പ്രിന്റുള്ള മിനി ഡ്രസ്സും ഫാഷൻ പ്രേമികളുടെ മനം കവർന്ന മട്ടാണ്. കറുപ്പിന് ഫാഷൻ ലോകത്ത് എന്നും സ്ഥാനമുണ്ടെന്ന് തെളിയിക്കുകയാണ് സാറ. റെട്രോഫിറ്റ് എന്ന ബ്രാൻഡ‍ിന്റെ ​വസ്ത്രമാണ് സാറ തിരഞ്ഞെടുത്ത്. 

കറുപ്പിൽ സിൽവർ നിറത്തിലുള്ള ഡിസൈനുകളാണ് ഡ്രസ്സിന്റെ പ്രത്യേകത. അമ്പതിനായിരത്തിനടുത്താണ് സാറയുടെ ‍ഡ്രസ്സിന്റെ വില. ഇരുവരുടേയും ഫാഷൻ സെൻസിനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകൾ പങ്കുവെക്കുന്നത്. 

Content Highlights: Sara Ali Khan and Janhvi Kapoor are the new besties in town