പുതുമകള്‍ നിറഞ്ഞ ഫാഷന്‍ ശൈലികള്‍  പരീക്ഷിക്കുന്നതില്‍ യാതൊരുമടിയും കാണിക്കാത്ത നടിയാണ് സന്യ മല്‍ഹോത്ര. ഫാഷന്‍ ട്രന്‍ഡിന്റെ ചിത്രങ്ങള്‍ അവര്‍ സാമൂഹികമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുമുണ്ട്.

അടുത്തിടെ താന്‍ പങ്കെടുത്ത വിവാഹച്ചടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സന്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. പര്‍പ്പിള്‍ നിറത്തില്‍ സ്വര്‍ണ ബോര്‍ഡറും എംബ്രോയിഡറി വര്‍ക്കും ചേർന്ന മുന്താണിയോട് കൂടിയ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. സ്ലീക്ക് ബണ്‍ രീതിയില്‍ കെട്ടിയ മുടിയില്‍ പൂവും ചൂടിയിരുന്നു.  

സാരിക്കൊപ്പം ധരിച്ച വെള്ളയും ചുവപ്പും ഇടകലര്‍ന്ന ഷൂ ആണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.  

സാരിയും സ്‌നീക്കറും ചേര്‍ന്ന കോംബിനേഷന്‍ ഏറെ ഇഷ്ടപ്പെട്ടെന്ന് ഒട്ടേറെപ്പേര്‍ ഫോട്ടോകള്‍ക്ക് കമന്റ് ചെയ്തു. 

Content highlights: Sanya Malhotra in purple coloured sari, White Shoe, New trend, Instagram post