ലോക്ഡൗൺ കാലത്തും സമൂഹമാധ്യമത്തിൽ സജീവമായ താരങ്ങളിലൊരാളാണ് നടി സമാന്ത അക്കിനേനി. പാൻഡെമിക് കാലം സിനിമകൾക്ക് ഇടവേള നൽകിയപ്പോൾ വീട്ടിൽ പൂന്തോട്ട പരിപാലനവും പച്ചക്കറി വളർത്തലുമൊക്കെയായി തിരക്കിലായിരുന്നു സമാന്ത. അവയുടെ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാകുന്നത് താരത്തിന്റെ ഒരു സാരീലുക്കാണ്. 

തെലു​ഗു ബി​ഗ്ബോസിന്റെ പ്രത്യേക എപ്പിസോഡിനു വേണ്ടി അവതാരകയായി എത്തിയതായിരുന്നു സമാന്ത. ട്രഡീഷണൽ ലുക്കിലാണ് സമാന്ത പരിപാടിക്കെത്തിയത്. ബി​ഗ്ബോസിലെ മഹാ എപ്പിസോ‍ഡിനു വേണ്ടിയാണ് സമാന്ത സാരിയിൽ സുന്ദരിയായി എത്തിയത്. 

അലങ്കരിച്ച വേദിയിൽ എത് നിക് ലുക്കിൽ എത്തിയ സമാന്തയാണ് ചിത്രത്തിലുള്ളത്. പിങ്ക് നിറത്തിൽ ധാരാളം ​ഗോൾഡൻ വർക്കുകളുള്ള സിൽക് സാരിയാണ് സമാന്ത ധരിച്ചത്. ഷിതിജി ജലോരി ഡിസൈൻ ചെയ്ത സാരിയുടെ വില 44,800 ഓളം രൂപയാണ്. 

 
 
 
 
 
 
 
 
 
 
 
 
 

An experience to remember ❤️ .. Never thought I’d be on the Big Boss stage as host ! Only because I was given this responsibility by my Mamagaru.. I could find the strength to overcome my fears ... the fear that I had no experience hosting , the fear of Telugu .. I had never even watched an episode before 😊.. (ended up doing a marathon 3 days before the show ) Thankyou mama for helping me overcome my fears and trusting me with this 😁.. And I really need to thank all of you for all the love I received after the episode .. I was jumping with joy ❤️ And GK Mohan garu for handholding me through a very demanding Maha episode of #bigbossseason4 🙏 Styled by @pallavi_85 Saree @kshitijjalori Jewellery @krsalajewellery 📷 @stories_throughthelens

A post shared by Samantha Akkineni (@samantharuthprabhuoffl) on

ഒപ്പം മുടി പുറകിൽ വട്ടത്തിൽ കെട്ടി പൂവച്ചതും ചോക്കർ നെക്ലസുമൊക്കെ താരത്തിന്റെ സൗന്ദര്യം കൂട്ടി. സാരിയോടു ചേരുന്ന പിങ്ക് ലിപ്സ്റ്റിക് ആണ് സമാന്ത അണിഞ്ഞത്. അവതാരകയായി എത്തിയ താരത്തിന്റെ സാരീലുക്ക് അസ്സലായിട്ടുണ്ടെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. 

ബി​ഗ്ബോസ് അവതാരകയായി എത്താൻ ലഭിച്ച അവസരത്തെക്കുറിച്ചും ചിത്രത്തിനു കീഴെ സമാന്ത കുറിച്ചിട്ടുണ്ട്. ബി​ഗ്ബോസ് വേദിയിൽ അവതാരകയായി എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരിക്കലും മറക്കാത്ത അനുഭവം. അവതാരകയായി പരിചയമില്ലെന്ന ഭയവും തെലു​ഗു സംസാരിക്കുന്നതിന്റെ ഭയവുമൊക്കെ മറികടക്കാനായി. ഒരു എപ്പിസോഡ് പോലും മുമ്പ് കണ്ടിരുന്നില്ല. -സമാന്ത കുറിച്ചു.

ഒപ്പം അവതാരകയാവാൻ അവസരം നൽകിയ നാ​ഗാർജുനയ്ക്കും സമാന്ത നന്ദി പറയുന്നുണ്ട്. ദസറാ സ്പെഷൽ എപ്പിസോഡിനു വേണ്ടിയാണ് സമാന്ത അവതാരകയായി എത്തിയത്.

Content Highlights: Samantha Ruth Prabhu's Stunning Pink Saree Is Perfect Ethnic Fashion