പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനംകവർന്ന താരമാണ് നടി സായ് പല്ലവി. തിരഞ്ഞെടുക്കുന്ന സിനിമകളുടെ കാര്യത്തിൽ മാത്രമല്ല ഫാഷൻ സെൻസിന്റെ കാര്യത്തിലും മുമ്പിലാണ് സായ് പല്ലവി. ട്രഡീഷണയാലും വെസ്റ്റേണായാലും മികച്ച ഔട്ട്ഫിറ്റിൽ തന്നെ സായ് പല്ലവിയെത്തും. ഇപ്പോഴിതാ സായ് പല്ലവിയുടെ സാരിയിലുള്ള ചില ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. 

മനേഹാരമായ ചുവപ്പു സാരിയിലുള്ള ചിത്രങ്ങളാണ് സായ് പല്ലവി പങ്കുവെച്ചത്. എത്നിക് ടച്ചുള്ള സാരിക്ക് ചേരുന്ന ചുവപ്പ് എംബ്രോയ്ഡറി ബ്ലൗസാണ് താരം ധരിച്ചത്. ​ഗോൾഡൻ കളറിലുള്ള വലിയ ബോർഡറും കട്ട് വർക്കുകളുമൊക്കെ സാരിയുടെ ഭം​ഗി കൂട്ടി. 

ട്രഡീഷണൽ ലുക്കിനോടു ചേരുന്ന ആഭരണങ്ങളാണ് സായ് പല്ലവി അണിഞ്ഞത്. ​ഗോൾഡൻ ജിമിക്കിയും വളയുമൊക്കെ താരത്തെ സുന്ദരിയാക്കി. മിതമായ മേക്കപ്പും അഴിച്ചിട്ട മുടിയിഴകളും ചുവപ്പു നിറത്തിലുള്ള ചെറിയ വട്ടപ്പൊട്ടുമായപ്പോൾ സായ് പല്ലവിയുടെ മേക്കപ്പും പൂർണം. 

നേരത്തേയും സായ് പല്ലവി സാരീ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. അടുത്തിടെ ഒരു ചിത്രത്തിന്റെ  ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട് സായ് പല്ലവി ധരിച്ച സാരിയും ആരാധകരുടെ മനം കവർന്നിരുന്നു. പിങ്ക് നിറത്തിലുള്ള കാഞ്ചീവരം സാരിയാണ് അന്ന് താരം ധരിച്ചത്. 

മറ്റൊരിക്കൽ സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് അൽപം സ്റ്റൈലിഷ് സാരീ ലുക്കിലാണ് സായ് പല്ലവി എത്തിയത്. ഇളംനീല നിറത്തിലുള്ള സുതാര്യമായ സാരി ധരിച്ചാണ് സായ് പല്ലവി എത്തിയത്. ഒപ്പം സാരിക്ക് ചേരുന്ന സ്ലീവ്ലെസ് ബ്ലൗസും. പതിവുപോലെ മിനിമൽ മേക്കപ്പും അഴിച്ചിട്ട മുടിയിഴകളുമാണ് അന്നും താരം സ്വീകരിച്ചത്. 

സാരീലുക്കിലുള്ള ചില സായ് പല്ലവി ചിത്രങ്ങൾ..

Content Highlights: sai pallavi saree look, sai pallavi traditional look, celebrity fashion