സ്‌കാര്‍ വേദിയിലെ തങ്ങളുടെ അരങ്ങേറ്റത്തിൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് നടന്‍ റിസ് അഹമ്മദും ഭാര്യ ഫാത്തിമ ഫറീന്‍ മിര്‍സയും. ഫോട്ടോക്ക് പോസ് ചെയ്യുന്നതിന് മുമ്പ് റിസ് ഭാര്യയുടെ തലമുടി ഭംഗിയാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. 

ഓള്‍ ബ്ലാക്ക് പര്‍ദാ സ്യൂട്ടായിരുന്നു റിസിന്റെ വേഷം. ഫാത്തിമ ടര്‍ക്കോയിസ് ഫ്‌ളോവിങ് ഗൗണിലായിരുന്നു തിളങ്ങിയത്. ഫോട്ടോ എടുക്കാനായി നില്‍ക്കുന്നതിന് മുമ്പ് ഒരു മിനിറ്റ് എന്ന് ഫോട്ടോഗ്രാഫറോട് ആംഗ്യം കാണിച്ച ശേഷം ഫാത്തിമയുടെ മുടി ഒതുക്കി വയ്ക്കുന്ന റിസിന്റെ വീഡിയോയാണ് വൈറലാകുന്നത്. ഞാനൊരു ഓഫിഷ്യല്‍ ഗ്രൂമറാണ് എന്ന് തമാശയ്ക്ക് പറഞ്ഞുകൊണ്ടാണ് റിസ് ഭാര്യയുടെ മുടി ഭംഗിയാക്കുന്നത്. 

വളരെ മനോഹരമായ നിമിഷം എന്നാണ് ഈ വീഡിയോ പങ്കുവച്ചു കൊണ്ട് പലരും ട്വിറ്ററില്‍ കുറിക്കുന്നത്. സൗണ്ട് ഓഫ് മെറ്റലിലെ അഭിനയത്തിന് റിസ് അഹമ്മദ് ഓസ്‌കാര്‍ നോമിനേഷന്‍ നേടിയിരുന്നു. മികച്ച നടനുള്ള മത്സരത്തിൽ നോമിനേഷന്‍ നേടുന്ന ആദ്യ മുസ്ലീം നടനാണ് പാകിസ്താൻ വംശജന്‍ കൂടിയായ ഈ ബ്രിട്ടീഷ് നടന്‍.

Content Highlights: Riz Ahmed Wins The Red Carpet By Fixing Wife's Hair