നിലപാട് കൊണ്ടും അഭിനയ മികവ് കൊണ്ടും പ്രേക്ഷക പ്രീതി നേടിയ നടിയാണ് റിമ കല്ലിങ്കല്‍. മോഡലിങ്ങ് രംഗത്ത് നിന്ന് വന്നത് കൊണ്ട് തന്നെ വസ്ത്രധാരണത്തിലും റിമ അതീവ ശ്രദ്ധാലുവാണ്. മഞ്ഞനിറത്തിലുള്ള മനോഹരമായ ഗൗണ് അണിഞ്ഞ് നില്‍ക്കുന്ന റിമയുടെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് താരം ഈ ചിത്രം പങ്കുവെച്ചത്.

മഞ്ഞ നൂലിഴകള്‍ കൊണ്ട് തീര്‍ത്ത മനോഹരമായ ഗൗണാണ് അണിഞ്ഞിരിക്കുന്നത്.പിങ്ക് നിറത്തിലുള്ള ടാസലുകള്‍ കൊണ്ട് തീര്‍ത്ത ഹെഡ് ബാന്‍ഡും അണിഞ്ഞിട്ടുണ്ട്. ഓക്‌സിഡൈസ്ഡ് സില്‍വര്‍ മാങ് ടിക്കയും ഇതോടൊപ്പം അണിഞ്ഞിരിക്കുന്നു. നൃത്തം ചെയ്യുന്ന പോസിലാണ് ചിത്രങ്ങള്‍. ആഭരണങ്ങള്‍ അധികമില്ലാതെ മിനിമല്‍ ലുക്കാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. മിനിമം മേക്കപ്പ് തന്നെയാണ് അണിഞ്ഞിരിക്കുന്നത്

സാധാരണനിലയിലേക്ക് കാര്യങ്ങള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയും താരം പങ്കിട്ടുണ്ട്. നിരവധി പേര്‍ താരത്തിന്റെ ലുക്കിന് പ്രശംസിച്ചെത്തി.

Content Highlights: Rima kallingal new outfit celebrity fashion