ടിയും ​ഗായികയുമായ റിഹാനയുടെ വസ്ത്രരീതികളെ ഇന്ത്യൻ ഭക്ഷണങ്ങളുമായി താരതമ്യപ്പെടുത്തിയ ട്വീറ്റുകൾ അടുത്തിടെയാണ് വൈറലായിരുന്നത്. അത്രത്തോളം വ്യത്യസ്തമായാണ് താരം ഓരോ വേദികളിലും പ്രത്യക്ഷപ്പെടാറുള്ളത്. ഫാഷൻ മാമാങ്കമായ മെറ്റ് ​ഗാലയിലെ ​റിഹാനയുടെ അപ്പിയറൻസും ഏറെ ചർച്ച നേടിയിട്ടുണ്ട്. ഇപ്പോഴിതാ 2015ലെ മെറ്റ്​ഗാലയിൽ താൻ ധരിച്ച വസ്ത്രത്തെക്കുറിച്ച് അനുഭവപ്പെട്ട അപകർഷതാബോധത്തെക്കുറിച്ച് പങ്കുവെക്കുകയാണ് റിഹാന. താൻ കോമാളിയെപ്പോലെ തോന്നുന്നുണ്ടോ എന്നായിരുന്നു പേടിച്ചിരുന്നതെന്നാണ് റിഹാന വെളിപ്പെടുത്തിയത്. 

നിലത്ത് ഇഴഞ്ഞുകിടക്കുന്ന മഞ്ഞനിറത്തിലുള്ള കേപ് ​ഗൗണാണ് റിഹാന ധരിച്ചിരുന്നത്. പാശ്ചാത്യ ഫാഷൻ രം​ഗത്ത് ചൈനീസ് ഡിസൈനിന്റെ സ്വാധീനം എന്നതായിരുന്നു ആ വർഷത്തെ തീം. ഇതിനോട്  ചേർന്നു നിൽക്കുന്നതാണ് റിഹാനയുടെ വസ്ത്രം എന്ന രീതിയിൽ അന്ന് ഏറെ പ്രശംസ നേടിയിരുന്നതുമാണ്. എന്നാൽ ആ വസ്ത്രത്തിൽ‌ താൻ എത്രത്തോളം അരക്ഷിതാവസ്ഥയിലായിരുന്നു എന്നു പങ്കുവെക്കുകയാണ് റിഹാന. 

ചടങ്ങിൽ താൻ അമിത ആർഭാടത്തോടെ വസ്ത്രം ധരിച്ചുവോ എന്നതായിരുന്നു റിഹാനയുടെ ആശങ്ക. താൻ പുറത്തിറങ്ങിയാൽ ആളുകൾ കളിയാക്കിച്ചിരിക്കുമെന്നും കോമാളിയെപ്പോലുണ്ടെന്നും തോന്നി, കാറിനു പുറത്തേക്കിറങ്ങുന്നതോർത്ത് ഭയം തോന്നി. - റിഹാന പറയുന്നു. 

​താൻ ധരിച്ച ​ഗൗണിന്റെ അമിത വലിപ്പവും ഡിസൈനുമായിരുന്നു ആശങ്ക വർധിപ്പിച്ചത്. ഒപ്പം അന്നത്തെ കോറിയോ​ഗ്രാഫിയും തന്റെ ആശങ്ക കൂട്ടിയെന്ന് റിഹാന പറയുന്നു.

ചൈനീസ് ഫാഷൻ ഡിസൈനറായ ​ഗുവോ പെയ് ഡിസൈൻ ചെയ്ത വസ്ത്രമാണ് റിഹാന ധരിച്ചിരുന്നത്. ​രണ്ടുവർഷത്തോളമെടുത്താണ് ഗുവോ പെയ്  റിഹാനയ്ക്കു വേണ്ടി പ്രസ്തുത ​ഗൗൺ ഡിസൈൻ ചെയ്തത്. 

Content Highlights: Rihanna reveals she felt like a clown in 2015 Met Gala cape gown