ഇംഗ്ലണ്ട് സന്ദര്‍ശനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് ഗംഭീരമായ വിരുന്നാണ് ബെക്കിങ്ഹാം കൊട്ടാരം ഒരുക്കിയത്. ട്രംപിനും ഭാര്യയ്ക്കുമായി എലിസബത്ത് രാജ്ഞി ഒരുക്കിയ വിരുന്ന് ഏറെ മാധ്യമശ്രദ്ധ നേടുകയും ചെയ്തിരുന്നു. ട്രംപിന് നല്‍കിയ വിരുന്നില്‍ എലിസബത്ത് രാജ്ഞി ധരിച്ച പവിഴ ടിയാരയേക്കുറിച്ചാണ് ഇപ്പോള്‍ ഫാഷന്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. 

Queen Elizabeth Wore a Ruby Tiara

രാജ്ഞി ധരിച്ച പവിഴ ടിയാരയും നെക്ലേസും  ശ്രദ്ധ നേടിരുന്നു. ബെര്‍മിന്‍സ് റൂബിയും ഡയമണ്ടും ചേര്‍ത്തായിരുന്നു ടിയാര നിര്‍മിച്ചിരിക്കുന്നത്. ഫിലിപ്പ് രാജകുമാരനുമായുള്ള വിവാഹസമയത്ത് ബെര്‍മക്കാര്‍ എലിസബത്ത് രാജ്ഞിക്കു നല്‍കിയ സ്‌നേഹ സമ്മാനമായിരുന്നു ഈ 96 റൂബികള്‍.

ബെര്‍മിസ് വിശ്വാസപ്രകാരം ഈ 96 റൂബികള്‍ ധരിക്കുന്നയാള്‍ ദുഷ്ടശക്തികളില്‍ നിന്നും രോഗങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടുമെന്നാണ് വിശ്വാസം. മനുഷ്യരെ ബാധിക്കുന്ന 96 രോഗങ്ങളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും ആളുകളെ ഇത് സംരക്ഷിക്കുമെന്ന് ബെര്‍മക്കാര്‍ കരുതുന്നു.

Queen Elizabeth Wore a Ruby Tiara

Content Highlights:Queen Elizabeth Wore a Ruby Tiara