ബോളിവുഡില്‍ തുടങ്ങി ഹോളിവുഡില്‍ വരെ തിളങ്ങി നില്‍ക്കുകയാണ് പ്രിയങ്ക ചോപ്ര. അഭിനയത്തില്‍ മികവ് പുലര്‍ത്തിയ താരത്തിന്റെ ഫാഷന്‍ തിരഞ്ഞെടുപ്പുകള്‍ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്. പോള്‍ക്ക ഡോട്ടുകളുള്ള കോളേര്‍ഡ് ഡ്രെഡാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്,

ലേബല്‍ കരോലിന ഹെരേരയുടെ ഡിസൈനില്‍ ഒരുങ്ങിയ ഈ വസ്ത്രത്തിന് ഒരു ലക്ഷം രൂപയാണ് വില. നല്ലൊരു ഭാവിയിലേക്ക് ഇങ്ങനെയായിരിക്കും ചുവട് വെയ്ക്കുകയെന്ന അടികുറിപ്പോടു കൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഇറക്കമുള്ള കോളറോട് കൂടിയുള്ള മിഡി ഡ്രസ്സാണിത്. ബാക്ക്‌ലെസ്സ് സ്‌റ്റെലാണ് ഈ വസ്ത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. ഈ വസ്ത്രമണിഞ്ഞുള്ള നിരവധി ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമിലുടെ പങ്കുവെച്ചിട്ടുണ്ട്,

സിമ്പിളായിട്ടുള്ള വേവി ഹെയര്‍ സ്‌റ്റൈലാണ് പ്രിയങ്ക തിരഞ്ഞെടുത്തിരിക്കുന്നത്. ഉപയോഗിച്ചിരിക്കുന്ന മിനിമല്‍ മേക്കപ്പും മികച്ച് നില്‍ക്കുന്നു.

നിരവധി ആരാധകര്‍ ചിത്രത്തിന് കൈയടിച്ച് എത്തി. പ്രായം കുറഞ്ഞിരിക്കുന്നുവെന്നാണ് കമന്റുകള്‍. നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്

Content Highlights; Priyanka Chopra's backless polka dot shirt dress