പ്രിയങ്ക ചോപ്രയുടെ വസ്ത്രങ്ങള്‍ ഇപ്പോള്‍ സ്ഥിരമായി ഫാഷന്‍ പ്രേമികളുടെ ശ്രദ്ധയില്‍ പെടാറുണ്ട്. ഫാഷന്‍ ലോകത്ത് എതിരാളികള്‍ ഇല്ലാതെ വിലസുകയാണ് താരം. എല്‍ മാഗസിനു വേണ്ടി താരം നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
പ്രശസ്ത സ്‌റ്റൈലിസ്റ്റ് ജെന്നി കെന്നഡിയാണ് ഷൂട്ടിനായി പ്രിയങ്കയെ ഒരുക്കിയത്. ഇക്കുറി താരത്തിന്റെ എല്ല വസ്ത്രങ്ങളുടെയും പ്രത്യേകത ഫെദര്‍ ഡിസൈന്‍ഡ് വസ്ത്രങ്ങളായിരുന്നു എന്നതാണ്. അതില്‍ തന്നെ ഓറഞ്ച്, ഇളംനീല, ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളില്‍ താരം കൂടുതല്‍ തിളങ്ങി.
കഴിഞ്ഞ ദിവസം ഭര്‍തൃസഹോദരന്‍ ജോ ജോനസിന്റെ വിവാഹത്തിന് ബേബി പിങ്ക് നിറത്തില്‍ ലൈസുള്ള സാരി ധരിച്ചത് വലിയ ചര്‍ച്ചയായിരുന്നു.
പത്തുവയസ് കുറവുള്ള നിക്ക് ജോനസുമായുള്ള പ്രിയങ്കയുടെ വിവാഹത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ താരത്തിന്റെ ശക്തവും മാന്യവുമായ പെരുമാറ്റം വിമര്‍ശകരുടെ വായടപ്പിച്ചു. നിലവില്‍ കടുത്ത വിമര്‍ശകര്‍ പോലും പ്രിയങ്കയുടെ ആരാധകരായിരിക്കുകയാണ്.
Content Highlights: priyanka chopra latest photoshoot