സൗന്ദര്യമത്സര വേദികളിലൂടെ സിനിമാലോകത്തെത്തി ബോളിവുഡും ഹോളിവുഡും കീഴടക്കിയ താരമാണ് നടി പ്രിയങ്ക ചോപ്ര. ഭർത്താവ് നിക് ജോനാസിനൊപ്പം യു.എസിലാണ് താരമെങ്കിലും ഇന്ത്യൻ ആഘോഷങ്ങളിൽ വിട്ടുവീഴ്ച ചെയ്യാറുമില്ല താരം. ഇപ്പോഴിതാ ദീപാവലിയോട് അനുബന്ധിച്ച് പ്രിയങ്ക സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. 

മനോഹരമായ ലെഹം​ഗയും ചോളിയും ധരിച്ചുള്ള ചിത്രമാണ് പ്രിയങ്ക പങ്കുവെച്ചിരിക്കുന്നത്. അർപ്പിത മേത്ത ഡിസൈൻ ചെയ്ക ഫ്ളോറൽ പ്രിന്റ് ലെഹം​ഗയും ഫ്ളോറൽ മിററർ ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്. ​ഗോൾഡൻ-ബീജ് നിറങ്ങളിലുള്ള ലെഹം​ഗ അസ്സൽ ദീപാവലി ഔട്ട്ഫിറ്റാണെന്ന് ആരാധകർ കമന്റ് ചെയ്യുന്നു. 

എല്ലാവർക്കും ദീപാവലി ആശംസകൾ കുറിച്ചാണ് പ്രിയങ്ക ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഏവർക്കും സ്നേഹവും വെളിച്ചവും സന്തോഷവും പകരുന്നു എന്നും താരം കുറിച്ചു. 

കഴുത്തുനിറഞ്ഞു കിടക്കുന്ന ചോക്കറും പരമ്പരാ​ഗത ശൈലിയിലുള്ള കമ്മലുമെല്ലാം പ്രിയങ്കയുടെ ട്രഡീഷണൽ ലുക്കിന് ചേരുന്നതായിരുന്നു. മുടി വിടർത്തിയിട്ടതും മിനിമൽ മേക്കപ്പും താരത്തെ കൂടുതൽ സുന്ദരിയാക്കി. 

നിക് ജോനാസ് ഉൾപ്പെടെ നിരവധി പേരാണ് പ്രിയങ്കയുടെ ദീപാലി ലുക്കിനെ പ്രശംസിച്ച് കമന്റ് ചെയ്തത്. 

Content Highlights: priyanka chopra diwali look, priyanka chopra outfit, diwali celebrations, bollywood news