ധരിക്കുന്ന വസ്ത്രങ്ങളില്‍ എപ്പോഴും വ്യത്യസ്ത പുലര്‍ത്താന്‍ ശ്രദ്ധിക്കുന്ന നടിയാണ് ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഫ്‌ളോറല്‍ പ്രിന്റ് ഷോര്‍ട്ട് കുര്‍ത്ത ധരിച്ച പ്രിയങ്കയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. 

പ്രമുഖ ഡിസൈനറായ സബ്യസാചിയാണ് കുര്‍ത്ത ഡിസൈന്‍ ചെയ്തിരിക്കുന്നത്. സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിലാണ് പ്രിയങ്ക ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

ചുവന്ന നിറമുള്ള വലിയ പൂക്കളുടെ ഡിസൈനാണ് കുര്‍ത്തയ്ക്കും പാന്റിനുമുള്ളത്. വിടര്‍ന്ന നെക്കിലൈനിനൊപ്പം സ്പാഗെട്ടി സ്ട്രാപ്പും ചേര്‍ന്നതാണ് കുര്‍ത്തയുടെ ഡിസൈന്‍. ഷോര്‍ട്ട് കുര്‍ത്തയ്ക്ക് ഇണങ്ങുന്നതാണ് പാന്റ്. ഇതിനൊപ്പം ദുപ്പട്ടയും കൂടി പ്രിയങ്ക ധരിച്ചിട്ടുണ്ട്. 

ഫ്‌ളോറല്‍ പ്രിന്റ് കുര്‍ത്തയ്ക്ക് ഏറെ ഇണങ്ങുന്ന ആക്‌സസറീസാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. എമറാള്‍ഡ് നിറത്തില്‍ ഹെവി ലോക്കറ്റോടു കൂടിയ നെക്ലേസ് ആണ് പ്രിയങ്ക ധരിച്ചത്. രണ്ട് കൈകളിലും വീതിയേറിയ വെള്ളി വളയും ഇട്ടിട്ടുണ്ട്. പിങ്ക് നിറമുള്ള കണ്ണടയും കറുപ്പും സ്വര്‍ണനിറവും ഇടകലര്‍ന്ന ചെറിയൊരു ബാഗുമുണ്ട്. 

ചിത്രങ്ങളില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയുന്നില്ലെന്ന് ചിത്രത്തിന് ആരാധകര്‍ കമന്റ് നല്‍കി.

Content highlights: priyanka chopra channels retro vibes in floral print short kurta and pants set stunning pics