സാമാന്യ നൃത്തച്ചുവടുകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് നോറ ഫത്തേഹി. ഫാഷന്റെ കാര്യത്തിലും താരം വിട്ടുവീഴ്ച ചെയ്യാറില്ല. ഇപ്പോഴിതാ എത്നിക് ഔട്ട്ഫിറ്റിലുള്ള താരത്തിന്റെ ചിത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. 

ഓ സാഖി സാഖി, കമാരിയാ, ദിൽബർ ​ഗാനങ്ങൾക്ക് പിന്നാലെ നോറയുടെ പുതിയ ചിത്രം സത്യമേവ ജയതേയിലെ കുസു കുസു എന്ന ​ഗാനവും തരം​ഗമായിരുന്നു. ​​ആ ​ഗാനത്തിന് ചുവടുകൾ വെക്കുന്ന നോറയുടെ വീഡിയോകളും വൈറലായിരുന്നു. ഇപ്പോഴിതാ ഡാൻസ് വീഡിയോക്കു വേണ്ടി താരം ധരിച്ച ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് നോറ പങ്കുവെച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nora Fatehi (@norafatehi)

ഹാൻ‍ഡ് എംബ്രോയ്ഡറിയോടെയുള്ള ഓറഞ്ച് നിറത്തിലുള്ള ലെഹം​ഗ ധരിച്ച നോറയാണ് ചിത്രങ്ങളിലുള്ളത്. എംബ്രോയ്ഡറിയും കല്ലുകളും നിറച്ചുള്ള ചോളി തന്നെയാണ് ഒപ്പം ധരിച്ചിരിക്കുന്നത്. ലെഹം​ഗയോട് ചേരുന്ന ഓറഞ്ച് നിറത്തിലുള്ള ദുപ്പട്ടയും കാണാം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nora Fatehi (@norafatehi)

ട്രഡീഷണൽ, കണ്ടംപററി സ്റ്റൈലുകളുടെ മിശ്രണമാണ് ലെഹം​ഗാ ഡിസൈൻ. പ്രശസ്ത ഡിസൈനർ മോനിഷാ ജെയ്സിങ് ആണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. രൂപ വോഹ്റ ഡിസൈൻ ചെയ്ത ആഭരണങ്ങൾ താരത്തിന്റെ എടുപ്പ് കൂട്ടി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nora Fatehi (@norafatehi)

മനോഹരമായ വസ്ത്രത്തിന്റെ വിലയും ആരാധകർ തപ്പി കണ്ടെത്തിക്കഴിഞ്ഞു. 1,35999 രൂപയാണ് ലെഹം​ഗാ സെറ്റിന്റെ വില. 

Content Highlights: Nora Fatehi outfit, Nora Fatehi fashion ,Nora Fatehi style, Nora Fatehi songs