നിറങ്ങളുടെയും ദീപങ്ങളുടെയും മധുരത്തിന്റെയുമൊക്കെ ആഘോഷമാണ് ദീപാവലി. കോവിഡ് മഹാമാരിക്കാലമായതിനാൽ വലിയ വിരുന്നുകളൊക്കെ മാറ്റിവച്ച് വീടുകൾക്കുള്ളിൽ ലളിതമായാണ് ഇക്കുറി ദീപാവലി ആഘോഷം. നിരവധി താരങ്ങളും ദീപാവലി ആഘോഷ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഇക്കൂട്ടത്തിൽ ശ്രദ്ധേയമാവുകയാണ് ബോളിവുഡ് താരം നോറ ഫത്തേഹി പങ്കുവച്ച ചിത്രങ്ങൾ. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nora Fatehi (@norafatehi)

വിസ്മയിപ്പിക്കുന്ന നൃത്തച്ചുവടുകളിലൂടെ ആരാധകമനം കവർന്ന നടിയാണ് നോറ. ഇപ്പോൾ ദീപാവലി ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് നോറ പോസ്റ്റ് ചെയ്തിരിക്കുന്നത്. ​ഗോൾഡ്, മെറൂൺ നിറത്തിലുള്ള വെൽവെറ്റ് ലെഹം​ഗാ ചോളിയിൽ അതിസുന്ദരിയായിരിക്കുന്ന നോറയാണ് ചിത്രങ്ങളിലുള്ളത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nora Fatehi (@norafatehi)

ഒറ്റനോട്ടത്തിൽ ഒരു രാജകുമാരി ലുക്കിലാണ് താരം ചിത്രങ്ങളിലുള്ളത്. ആശിഷ് ബത്ര ഡിസൈൻ ചെയ്ത ലെഹം​ഗയാണ് താരം ധരിച്ചത്. ​ഗോൾഡൻ എംബ്രോയ്ഡറിയാൽ സമൃദ്ധമാണ് ലെഹം​ഗ. മരതകക്കല്ല് പതിച്ച ചോക്കറും ട്രഡീഷണൽ ലുക്കിലുള്ള കമ്മലും വളകളുമാണ് നോറ ധരിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nora Fatehi (@norafatehi)

തെളിച്ചുവച്ച ധാരാളം ദീപങ്ങൾ‍ക്കിടയിൽ അഴിച്ചിട്ട മുടിയിഴകളുമായാണ് താരം പോസ് ചെയ്തത്. മു​ഗൾ കാലത്തെ രാജ്ഞിമാരെ അനുസ്മരിപ്പിക്കും വിധത്തിലാണ് നോറ അണിഞ്ഞൊരുങ്ങിയിരിക്കുന്നത് എന്നാണ് ചിത്രങ്ങൾക്ക് കീഴെ ആരാധകരുടെ കമന്റ്.

Content Highlights: Nora Fatehi in gold and velvet lehenga choli Viral Photos